
കൊല്ലം: കൊല്ലം പടപ്പക്കരയിൽ 42.04 കിലോഗ്രാം കഞ്ചാവുമായി ക്രിമിനൽ കൊലപാതക കേസുകളിലെ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പടപ്പക്കര സ്വദേശി ഹാലി ഹാരിസൺ ആണ് പിടിയിലായത്.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ജില്ലയിലെ കഞ്ചാവ് വിതരണ റാക്കറ്റിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാലി ഹാരിസൺ. കൊല്ലം ജില്ലാ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയ്ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാർ ആയ അജിത് കുമാർ, അനീഷ്, ജോജോ, ബാലു സുന്ദർ, സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരും പങ്കെടുത്തു.



