കൊട്ടാരമറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച്, അതേ സ്കൂട്ടറിൽ കറങ്ങി നടന്ന് വീണ്ടും മോഷണം ; പ്രതിയെ പിടികൂടി പാലാ പോലീസ്

Spread the love

കോട്ടയം : പാലാ കൊട്ടാരമറ്റം ഭാഗത്ത് നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം, യുവാവ് പിടിയിൽ. നെടുമങ്ങാട് താന്നിമൂട് തോപ്പുവിള പുത്തൻവീട് വീട്ടിൽ ജ്യോതിഷ് ജെ.എസ് (25) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ മൂന്നാം തീയതി ഉച്ചയോടുകൂടി പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള കെട്ടിടത്തിന്റെ മുൻവശത്ത് വച്ചിരുന്ന 90,000 രൂപ വില വരുന്ന ആക്ടീവ സ്കൂട്ടർ മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു.

ബൈക്ക് ഉടമയുടെ പരാതിയിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ മോഷ്ടിച്ച സ്കൂട്ടറുമായി ജ്യോതിഷ് വെള്ളിയാഴ്ച വൈകിട്ടോടുകൂടി പുലിയന്നൂർ ഭാഗത്തുള്ള വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പാലാ പോലീസ് ഉടൻ സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.ഐ ബിനു, സുരേഷ്, എ.എസ്.ഐ മാരായ സുഭാഷ് വാസു, അഭിലാഷ്, സി.പി.ഓ ജസ്റ്റിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് തിരുവന്തപുരം മെഡിക്കൽ കോളേജ്, പൂന്തുറ എന്നീ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.