യുവാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചു ; കേസില്‍ നാലുപേർ പിടിയില്‍

Spread the love

ആലപ്പുഴ: യുവാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ നാലുപേർ പിടിയില്‍. ആനയടി മധു ഭവനത്തില്‍ രാജീവൻ (33), കല ഭവനത്തില്‍ അരുണ്‍ (28), പാവുമ്ബ മുല്ലയ്ക്കല്‍ കിഴക്കതില്‍ സതീഷ്(39), പന്മന ലക്ഷം വീട് ശരത്ത് (25) എന്നിവരെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

video
play-sharp-fill

സെപ്റ്റംബർ 28ന് രാത്രി 11ഓടെ നൂറനാട് ചത്തിയറ ഭഗവതി പടിക്കല്‍ വീട്ടില്‍ വീഞ്ജിത്തിനെയും (38), സുഹൃത്തായ രണ്‍ജിത്തിനെയും പ്രതികള്‍ മാരകായുധങ്ങളുമായി പതിയിരുന്ന് തലക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നു കളയുകയായിരുന്നു.

പരിക്കേറ്റ വീഞ്ജിത്തിനെയും രഞ്ജിത്തിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതികളായ രാജീവിനെ വഞ്ചിമുക്കിൽ നിന്നും അരുണിനെ ആനയടിയിൽ നിന്നും പിടികൂടി. തുടർ അന്വേഷണത്തില്‍ പാവുമ്ബ മുല്ലയ്ക്കല്‍ കിഴക്കതില്‍ സതീഷിനെയും പന്മന ലക്ഷം വീട് ശരത്തിനെയും കോട്ടയം രാമപുരം ഭാഗത്ത് നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്പെക്ടർ ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ സുഭാഷ് ബാബു, എസ്.സി.പി.ഒ ശരത്, സിജുൻ, സി.പി.ഒ മനു പ്രസന്നൻ, മണിലാല്‍, ജംഷാദ്, മനുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.