
തൃപ്പൂണിത്തുറ : പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ രണ്ട് യുവാക്കള്‍ ചേർന്ന് ഒരു തെരുവ് നായയെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു കൊന്നു.ഒട്ടേറെ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം.
അടുത്തുള്ള കടയ്ക്കു മുന്നില്‍ കച്ചവടക്കാരൻ നായകള്‍ക്കായി പാത്രത്തില്‍ വെച്ചിരുന്ന വെള്ളം നായ കുടിച്ചു കൊണ്ടിരിക്കെ സ്കൂട്ടറിലെത്തിയ യുവാക്കള്‍ വണ്ടിയില്‍ നിന്നിറങ്ങി ഹെല്‍മറ്റുപയോഗിച്ച് നായയെ തുടരെ അടിക്കുകയായിരുന്നുവെന്ന് കച്ചവടക്കാർ പറഞ്ഞു. താമസിയാതെ തന്നെ നായ ചത്തു.
നായയെ കൊല്ലാനുള്ള കാരണം അറിയില്ലെന്നും സംഭവത്തിനു ശേഷം യുവാക്കള്‍ സ്കൂട്ടറോടിച്ചു പോയതായും സ്റ്റാൻഡിലെ കച്ചവടക്കാർ പറഞ്ഞു. സ്റ്റാൻഡിനരികിലിട്ട നായയുടെ ജഡം പിന്നീട് അവിടെ നിന്നും മാറ്റി. ഒരു സ്ത്രീയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


