കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് പരസ്യപ്പെടുത്തേണ്ട, കുട്ടികളുടെ ആത്മവിശ്വാസം തകർക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിർദ്ദേശം

Spread the love

 

തിരുവനന്തപുരം: സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സഹായം നൽകി പരസ്യം ചെയ്യേണ്ടെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി സഹായം നൽകരുതെന്നും സഹായം വാങ്ങുന്ന കുട്ടികളുടെ പേര് പരിപാടിയിൽ പറയരുതെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

video
play-sharp-fill

 

സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരൊ വെച്ച് പരസ്യം കൊടുക്കരുത്. കുട്ടികളുടെ ആത്മാഭിമാനം തകർക്കരുത്.

 

സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയിൽ വേണം സഹായിക്കാനെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവ് അനുസരിച്ചുള്ള സർക്കുലറിൽ വ്യക്തമാക്കുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group