video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeLocalKottayamപെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെത്തി ശല്യംചെയ്തു: രാത്രിയിൽ ശുചിമുറിയിൽ പോകാൻ കഴിയുന്നില്ല. 172 പെൺകുട്ടികൾ ഹോസ്റ്റൽ ഉപേക്ഷിച്ചു:...

പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെത്തി ശല്യംചെയ്തു: രാത്രിയിൽ ശുചിമുറിയിൽ പോകാൻ കഴിയുന്നില്ല. 172 പെൺകുട്ടികൾ ഹോസ്റ്റൽ ഉപേക്ഷിച്ചു: ശല്യക്കാർ 25-നും40-നും മധ്യേ പ്രായമായ പുരുഷൻമാർ

Spread the love

ബദൽപൂര്: ഹോസ്റ്റല്‍ വാതിലില്‍ പുരുഷന്മാരുടെ നിർത്താതെയുള്ള മുട്ട്. പിന്നാലെ ഹോസ്റ്റലില്‍ നിന്നിറങ്ങിയത് 172 വിദ്യാർത്ഥിനികള്‍.
ഗ്രേറ്റർ നോയിഡയിലെ ബദല്‍പൂരിലെ കുമാരി മായാവതി ഗവണ്‍മെൻ്റ് ഗേള്‍സ് പോളിടെക്‌നിക്

കോളേജില്‍ പഠിക്കുന്ന 172 പെണ്‍കുട്ടികളാണ് പുരുഷന്മാർ രാത്രിയില്‍ കാമ്പസിനുള്ളില്‍ അതിക്രമിച്ച്‌ കയറി വാതിലില്‍ മുട്ടിയെന്നാരോപിച്ച്‌ ഹോസ്റ്റല്‍ വിട്ടുപോയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച ക്യാംപസ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർത്ഥികള്‍ കഴിഞ്ഞ ആഴ്ച അജ്ഞാതരായ പുരുഷന്മാർ തങ്ങളുടെ ഹോസ്റ്റലുകളില്‍ അതിക്രമിച്ച്‌ കയറുന്നതായും അതില്‍ ആശങ്കയുള്ളതായും അധികൃതരെ വിവരമറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, അത് അവിടെ നിന്നും കടന്ന് തങ്ങളുടെ വാതിലില്‍ മുട്ടുന്ന അവസ്ഥയെത്തിയതോടെ വിദ്യാർത്ഥിനികള്‍ തങ്ങളുടെ സുരക്ഷയില്‍ ഭയക്കുകയും അത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

“25 -നും 40 -നും ഇടയില്‍ പ്രായമുള്ള ഒരു കൂട്ടം പുരുഷന്മാരാണ് ഹോസ്റ്റലിലെത്തിയത്. അവർ ഞങ്ങളുടെ ജനലിലൂടെ നോക്കുന്നത് കണ്ടപ്പോള്‍ ഞങ്ങളെല്ലാവരും ഭയപ്പെട്ടു. ഞങ്ങള്‍ നിലവിളിക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്തു.

ഞങ്ങളെ കേള്‍ക്കാൻ ആരും ഉണ്ടായിരുന്നില്ല” എന്നാണ് ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥി പറഞ്ഞത്. അവള്‍ തിങ്കളാഴ്ച ഗോരഖ്പൂരിലെ വീട്ടിലേക്ക് മടങ്ങി.

അലിഗഡിലെ വീട്ടിലേക്ക് മടങ്ങിയ ഒരു രണ്ടാം വർഷ വിദ്യാർത്ഥിനിയും ഹോസ്റ്റലിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ചു. ആളുകള്‍ ഒളിഞ്ഞു നോക്കും എന്ന് ഭയന്ന് പെണ്‍കുട്ടികള്‍ രാത്രിയില്‍ ശുചിമുറി ഉപയോഗിക്കാൻ പോലും ഭയപ്പെടുകയാണ് എന്നും വിദ്യാർത്ഥിനി പറയുന്നു.

ക്യാംപസിന് നേരത്തെ ഒരു ഹോസ്റ്റല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അത് കൂട്ടുകയായിരുന്നു. മതിയായ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ 12 ഗാർഡുകളും ഹോസ്റ്റല്‍ വാർഡൻമാരും വേണമെന്നാണ് കോളേജ് പ്രിൻസിപ്പല്‍ ശ്യാം നാരായണ്‍ സിംഗ് പറയുന്നത്.

16 സിസിടിവി ക്യാമറകള്‍ വയ്ക്കാൻ ആലോചിച്ചിരുന്നുവെങ്കിലും പത്തെണ്ണം മാത്രമേ ഇതുവരെ വച്ചിട്ടുള്ളൂ, അതില്‍ ആറെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ് മാനേജ്മെന്റ് പറയുന്നത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments