കോഴിക്കോട് : എം ടി വാസുദേവൻ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. സെപ്തംബർ 29നും 30നും ഇടയില്‍ മോഷണം നടന്നെന്നാണ് കരുതുന്നത്.
എം ടി വാസുദേവൻ നായരും ഭാര്യ സരസ്വതിയും പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലമാര കുത്തിപ്പൊളിക്കുകയോ സാധനങ്ങൾ വലിച്ചു വാരിയിടുകയോ ചെയ്തിട്ടില്ല. അലമാരയ്ക്ക് സമീപത്ത് സൂക്ഷിച്ച താക്കോൽ എടുത്ത് അലമാര തുറന്നായിരുന്നു മോഷണമെന്നാണ് വിവരം.