റെക്കോഡ് കുതിപ്പില്‍ സ്വർണ്ണം ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില

Spread the love

റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറി സ്വര്‍ണവില. ഇന്നും സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് പവന് 80 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 56,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7120 രൂപയിലുമെത്തി.

രണ്ടു ദിവസത്തിനിടെ 160 രൂപയുടെ വർധനവാണുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,302 രൂപ നിലവാരത്തിലാണ്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സ്വർണ വിലയില്‍ ഈ വർഷം 26 ശതമാനമാണ് വർധനവുണ്ടായത്.

അന്തർദേശീയ വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 2,640 ഡോളറിന് മുകളിലാണ്. സ്വർണ വിലക്ക് ആനുപാതികമായി വെള്ളിയുടെ വിലയിലും വർധന പ്രകടമാണ്. ഭൗമരാഷ്ട്രീയ സംഘർഷം ഇതുപോലെ തുടരുകയാണെങ്കില്‍ സ്വർണ വില 2,700 ഡോളർ പിന്നിട്ടേക്കാമെന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group