play-sharp-fill
‘പൊറോട്ടയും ബീഫും സാധാരണക്കാരുടെ തീൻമേശയിൽ നിന്നും അപ്രത്യക്ഷമാകുമോ’..?; എണ്ണയ്ക്കും മൈദയ്ക്കും തീ വില; തേങ്ങ 70 ലേക്ക്; പൊള്ളുന്ന വിലയുമായി വിപണി; പൊതുജനം പ്രതിസന്ധിയിൽ

‘പൊറോട്ടയും ബീഫും സാധാരണക്കാരുടെ തീൻമേശയിൽ നിന്നും അപ്രത്യക്ഷമാകുമോ’..?; എണ്ണയ്ക്കും മൈദയ്ക്കും തീ വില; തേങ്ങ 70 ലേക്ക്; പൊള്ളുന്ന വിലയുമായി വിപണി; പൊതുജനം പ്രതിസന്ധിയിൽ

തിരുവനന്തപുരം: മലയാളിയുടെ ദേശീയ ഭക്ഷണമായ പെറോട്ടയും ബീഫും സാധാരണക്കാരുടെ തീൻമേശയില്‍ നിന്നും അപ്രത്യക്ഷമാകുമോ? വിപണി നല്‍കുന്ന സൂചന അതാണ്.

15 കിലോ പാം ഓയിലിൻ്റെ വില 10 ദിവസം മുമ്ബ് 1620 ആയിരുന്നെങ്കില്‍ ഇപ്പോഴത് 2150 ആയിരിക്കുന്നു. ചില്ലറ വിപണിയില്‍ വില 2400 വരെയാണ്. 30 കിലോ മൈദയുടെ വില 1295 ആയിരുന്നത് ഒരാഴ്ചകൊണ്ട് 1370 ആയി.

തേങ്ങയുടെ വിലയാണ് ഞെട്ടിച്ചത്; 10 ദിവസം കൊണ്ട് 42ല്‍ നിന്നും ഒരു കിലോ തേങ്ങ വില 70 ആയി കുതിച്ചു കയറി – സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയുടെ നേരെ ഇരട്ടി. വെളിച്ചെണ്ണ വില വിവിധ ബ്രാൻ്റുകള്‍ക്ക് 145 മുതല്‍ 170 വരെയായിരുന്നു ലിറ്ററിനെങ്കില്‍ നിലവില്‍ 185 മുതല്‍ 250 വരെയായി. വിളക്കെണ്ണയുടെ വിലയില്‍ ലിറ്ററിന് 30 രൂപയാണ് ഞൊടിയിടയില്‍ കൂടിയത്. പാം ഓയില്‍ ലിറ്ററിന് വിവിധ ബ്രാൻഡുകള്‍ക്ക് 90 മുതല്‍ 110 വരെയായിരുന്നു ഒരാഴ്ച മുമ്ബെങ്കില്‍ നിലവില്‍ അത് 140 മുതല്‍ മുകളിലേയ്ക്കാണ്. സണ്‍ ഫ്ലവർ ഓയില്‍ വിലയും ലിറ്റിന് 35ല്‍ അധികം വർധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെല്ലാം വിപണിയെയാകെ തീപിടിപ്പിച്ചിരിക്കുകയാണ്. ഇരുട്ടിവെളുത്തപ്പോഴുണ്ടായ ഈ ഇരുട്ടടിയില്‍ വിറങ്ങലിച്ചിരിക്കുകയാണ് സാധാരണക്കാർ. സർക്കാരാകട്ടെ ഇത്തരമൊരസ്ഥ ഉണ്ടായതായി നടിക്കുക പോലും ചെയ്യാതെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പിന്നാലെ പായുകയാണ്. ഇറക്കുമതിത്തീരുവ വർധിപ്പിച്ചതാണ് പൊടുന്നനെ എണ്ണ വില കുതിച്ചുയരാൻ കാരണമെന്ന് പറയപ്പെടുന്നു. വലിയ വിലക്കയറ്റമില്ലാതെ കടന്നുപോയ ഓണവിപണിക്ക് പിന്നാലെയാണ് സാധാരക്കാരൻ്റെ നടുവൊടിച്ച്‌ സാധനവില കുതിച്ചു കയറിയത്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് വിപണനക്കാർ വ്യക്തമാക്കുന്നത്.