പി.ആർ. ഏജൻസി വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിലും അവ്യക്തത: മുൻ എം എൽ എ യുടെ മകൻ ചോദിച്ചതിനാലാണ് അഭിമുഖം നൽകിയത്: പറയാത്ത കാര്യങ്ങൾ പത്രത്തിൽ വന്നതിന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: പി ആര്‍ ഏജന്‍സി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തില്‍ സര്‍വ്വത്ര അവ്യക്തത. ഒരു പി ആര്‍ ഏജന്‍സിയേയും അറിയില്ലെന്ന് മുഖ്യമന്ത്രി വിവാദത്തില്‍ മറുപടി പറയുന്നു.

video
play-sharp-fill

ഹിന്ദു പത്രത്തിന്റെ മാപ്പു പറച്ചിലിനെ മാന്യമായ ഇടപെടലായി കാണുന്നു. ടികെ ദേവകുമാറിന്റെ മകനാണ് അഭിമുഖം കൊടുക്കുമോ എന്ന് ചോദിച്ചത്. അത് അനുസരിച്ച് നല്‍കി. അതിന് അപ്പുറത്തേക്ക് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ആ ഗുരുതര വീഴ്ചയില്‍ സര്‍ക്കാര്‍ അന്വേഷണത്തിനും തയ്യാറാകുന്നില്ലെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത്.

പി ആര്‍ ഏജന്‍സിയുടെ തലവന്‍ അഭിമുഖത്തിനുണ്ടായിരുന്നു. എന്നാല്‍ അതാരണെന്ന് അപ്പോള്‍ മനസ്സിലായില്ല. ഹിന്ദു ലേഖികയ്‌ക്കൊപ്പം വന്നതാണെന്നാണ് കരുതിയതെന്നും പിണറായി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദു വാര്‍ത്തയില്‍ ‘മലപ്പുറത്തെ’ കുറിച്ചു വന്ന പരാമര്‍ശം തന്റേതല്ലെന്ന് പിണറായി ആവര്‍ത്തിക്കുന്നു. അത് എങ്ങനെയാണ് അഭിമുഖത്തില്‍ വന്നതെന്ന് അറിയില്ല. തെറ്റ് ഹിന്ദു പത്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. അപ്പോള്‍ അവര്‍ തിരുത്തി. മാപ്പും പറഞ്ഞു. മാന്യമായ ഇടപെടലാണ് പത്രം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാന്യമായ ഖേദപ്രകടനമാണ് ഹിന്ദു നടത്തിയത്.

ആരാണ് അങ്ങനെ എഴുതി കൊടുത്തതെന്നൊന്നും അറിയില്ല. ദേവകുമാറിന്റെ മകനെ അറിയാം. അയാളുമായി മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ ആ ഗുരുതര പിഴവില്‍ ഹിന്ദു നല്‍കിയ വിശദീകരണത്തിലെ മറ്റ് വിശദാംശങ്ങളില്‍ പിണറായി പ്രതികരിക്കുന്നില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് കൃത്യതയില്ലാത്ത മറുപടിയാണ് പിണറായി നല്‍കിയത്.

അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ ആണെന്നും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഞാനോ സര്‍ക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

എനിക്ക് ഒരു ഏജന്‍സിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമര്‍ശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.

പിആര്‍ ഏജന്‍സിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിരുന്നില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാന്‍ തയ്യാറാവാത്തതില്‍ സിപിഐ ഉള്‍പ്പെടെ മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്.

അതിനിടെയാണ് പിണറായി വിശദീകരണം നല്‍കുന്നത്.
തൃശൂർ പൂരം കലക്കലിൽ മൂന്നു തരത്തിലുള്ള അനേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിപി , ഇന്റലിജൻസ് മേധാവി, ക്രൈംബ്രാഞ്ച് മേധാവി എന്നിവരാണ് അന്വേഷണം നടത്തുന്നത് ‘