ദി ഹിന്ദുവിൽ വന്ന വാർത്തയും പി ആർ ഏജൻസി ഇടപെടലും സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് വി മുരളീധരൻ:പി വി അൻവർ ആരോപണം ആവർത്തിക്കാതെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടണമെന്നും മുരളീധരൻ

Spread the love

തിരുവനന്തപുരം:നിലവിൽ മുഖ്യമന്ത്രി തലയാണന്ന് പ്രഖ്യാപിച്ചുള്ള മന്ത്രി റിയാസിൻ്റെ വിശദീകരണമാണ് വരുന്നത്. കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിയുടെ വിശദീകരണമാണ് ആഗ്രഹിക്കുന്നത്.

video
play-sharp-fill

കഴിഞ്ഞ 8 വർഷത്തിനിടെ പി ആർ ഏജൻസികൾക്കായി ചിലവിട്ട പണം എത്രയെന്ന് വിശദീകരിക്കണം.

ഹിന്ദു ദിനപത്രം വാർത്ത തിരുത്തി ക്ഷമ ചോദിച്ചു എന്ന പ്രചരണം തെറ്റാണ്. ഇതുസംബന്ധിച്ച വിശദീകരണം നൽകാനും പി ആർ ഏജൻസിയെ ഏൽപ്പിച്ച് കാത്തിരിക്കുകയാണോ എന്ന് വി മുരളീധരൻ്റെ പരിഹാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി വി അൻവർ ആരോപണം ആവർത്തിക്കാതെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടണം. മുഖ്യ മന്ത്രിയുടെ രാഷ്ടീയ ഉപദേശകനും ക്രമസമാധാന ചുമതലയുള്ള ആൾക്കും സ്വർണ്ണ

കള്ളക്കടത്തിൽ പങ്കുണ്ടെന്ന വിവരം പുറത്തു വന്നിട്ടും അതിൽ അന്വേഷണം ഇല്ലെന്നത് രാജ്യദ്രോഹ കുറ്റത്തിന് നേരെയുള്ള കണ്ണടയ്ക്കലാണ്.

ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ട് സി പിഎമ്മിന് നഷ്ടമായെന്ന് കണ്ട് അതു തിരിച്ചുപിടിക്കാനുള്ള പി ആർ ഗിമ്മിക്കാണ് നടന്നത്.

ശബരിമലയിലെ വിശ്വാസ ഹത്യ മുതൽ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതു വരെയുള്ള സംഭവങ്ങളാണ് കഴിഞ്ഞ 8 വർഷത്തിനിടെ ഉണ്ടായത്.

എന്തു ഗിമ്മിക്ക് കാട്ടിയാലും ഇതു മറന്ന് ദുരിപക്ഷ സമുദായം ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കണ്ടെന്നും മുരളീധരൻ പറഞ്ഞു.