തലയോലപ്പറമ്പിൽ ജോലിക്കുനിന്ന വീട്ടിലെ അലമാരയിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്ന് യുവതി മുങ്ങി; വീട്ടമ്മയുടെ പരാതിയിൽ നെടുമങ്ങാട് സ്വദേശിയായ ഹോംനഴ്സിനെ തന്ത്രപരമായി പോലീസ് പിടികൂടി

Spread the love

തലയോലപ്പറമ്പ്: വൃദ്ധ ദമ്പതികളുടെ ഏഴുപവൻ സ്വർണാഭരണങ്ങള്‍ കവർന്ന ഹോംനഴ്സിനെ പോലീസ് തന്ത്രപരമായി പിടികൂടി.

video
play-sharp-fill

നെടുമങ്ങാട് ചന്ത ഭാഗത്ത് താന്നിവിള പുത്തൻവീട്ടില്‍ വൃന്ദ (25)യെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ചെമ്പ് ഏനാദി പാറപ്പുറം ഭാഗത്ത് പുല്ലമ്പത്തറ ഗുണശീലൻ ഭാര്യ പ്രസന്ന എന്നിവരുടെ വീട്ടില്‍ രണ്ടാഴ്ച മുമ്പാണ് ഇവർ ജോലിക്കെത്തിയത്.

കഴിഞ്ഞ 23 ന് പ്രസന്ന കുടുംബ ക്ഷേത്രത്തില്‍ പോകുന്നതിന് കിടപ്പുമുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ എടുത്ത് ധരിക്കുകയും തിരികെ വയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് 28 ന് ബന്ധു വീട്ടില്‍ പോകുന്നതിനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ വൃന്ദ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പകരം ഏജൻസിയില്‍ നിന്ന് മറ്റൊരു ഹോം നഴ്‌സിനെ അയച്ചു. പ്രസന്നയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് യുവതിയെ തിരികെ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പാമ്പാടി ഭാഗത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളുടെ ഒരു ഭാഗവും, സമീപത്തെ കടയില്‍ വിറ്റ 2 പവൻ ആഭരണങ്ങളും കണ്ടെടുത്തു.

എസ്.എച്ച്‌.ഒ വിപിൻ ചന്ദ്രൻ ,എസ്.ഐമാരായ പി.എസ് സുധീരൻ, അജി.ആർ എന്നിവർ അറസ്റ്റിന് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.