കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റിന്റെ സാന്നിധ്യം വിവാദത്തില്‍; വണ്ടന്മേട്ടില്‍ പാര്‍ട്ടിയില്‍ അസംതൃപ്തി രൂക്ഷം
പീരുമേട്: പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശമാക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രന്‍ ഭരിക്കുന്ന വണ്ടന്മേട് പഞ്ചായത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ജില്ലാ വൈസ് പ്രസിഡന്റിന്റെ നടപടിയെ ചൊല്ലി ജില്ലയിലെ ബിജെപിയില്‍ വിവാദം കൊഴുക്കുന്നു.
കുമാര്‍ പങ്കെടുത്ത പൊതുയോഗത്തിന് മുന്നോടിയായി നടത്തിയ റാലിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യവും മുഴക്കിയിരുന്നു.
ഗ്രാമപഞ്ചായത്തില്‍ നേതൃത്വത്തില്‍ നടത്തുന്നുവെന്ന് അറിയിച്ച പരിപാടിയില്‍ മുന്നൂറോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ മാത്രമാണ് സംബന്ധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിക്ക് മൂന്ന് അംഗങ്ങള്‍ ഭരണസമിതിയിലുണ്ട്. രണ്ട് പേര്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നിരുന്ന സാഹചര്യത്തില്‍ കുമാര്‍ പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്.
സ്വന്തം പാര്‍ട്ടിയുടെ നയത്തിന് എതിരായി പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം നിന്ന കെ കുമാറിനെതിരെ നടപടി വേണമെന്നാണ് ബിജെപിക്ക് പുറമെ ആര്‍എസ്‌എസിന്റെയും ആവശ്യം.
കുമാറിന്റെ പ്രവര്‍ത്തി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടായെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് കത്ത് നല്കിയതായും അറിയുന്നു.
പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിനായി കരട് വിജ്ഞാപനം പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ
തീരുമാനത്തെതിരെയാണ് വണ്ടന്മേട് പഞ്ചായത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പുറ്റടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ബിജെപി നേതാവ് കെ കുമാര്‍ പങ്കെടുത്തത് സംബന്ധിച്ച വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പാര്‍ട്ടിക്ക് തിരിച്ചടിയായി. ജില്ലയിലെ മുതിര്‍ന്ന
നേതാവ് തന്നെ പങ്കെടുത്തതാണ് ജില്ലാ നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.