അരുത്… മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയരുത്: ഈ സന്ദേശ പ്രചരണത്തിനായി വിദ്യാർത്ഥികൾ വൈക്കത്ത് നടത്തിയ സൈക്കിൾ റാലി ശ്രദ്ധ്രയമായി
വൈക്കം: മൂത്തേടത്തുകാവ് രാജഗിരിഅമല സി എം ഐ പബ്ലിക് സ്കൂളിൻ്റേയും ടിവി പുരം പഞ്ചായത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാറും വിദ്യാർഥികളുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജോ മേനാച്ചേരി സിഎംഐയുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ.
ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ സീമ സുജിത്ത്, ദീപബിജു, സുനമ്മബേബി, വൈസ് പ്രിൻസിപ്പൽ ഫാ. പീറ്റർ നെടുങ്ങാടൻ,ഹെഡ്മിസ്ട്രസ് മിതാരാജു തുടങ്ങിയവർ സംബന്ധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകൃതിയെമാലിന്യ വിമുക്തമാക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനായി വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലി
പ്രിൻസിപ്പൽ ഫാ. സിജോ മേനാച്ചേരി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ അങ്കണത്തിൽ നിന്നാരംഭിച്ച
സൈക്കിൾ റാലി മൂത്തേടത്തുകാവ് ജംഗ്ഷനിലൂടെ കടന്ന് ടി വി പുരം പഞ്ചായത്ത് ഓഫീസ്,
പ്രാഥമികാരോഗ്യ കേന്ദ്രം, വാതപ്പള്ളി ജംഗ്ഷൻ എന്നിവടങ്ങൾ ചുറ്റി സ്കൂളിൽ സമാപിച്ചു.