play-sharp-fill
മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട 4 നടന്മാര്‍ അവരാണ്’; വിനായകന്‍ പറയുന്നു: അതിലൊരാൾ കുറച്ചു ടെക്നിക് എനിക്ക് പറഞ്ഞു തന്നുവെന്നും വിനായകൻ പറയുന്നു.

മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട 4 നടന്മാര്‍ അവരാണ്’; വിനായകന്‍ പറയുന്നു: അതിലൊരാൾ കുറച്ചു ടെക്നിക് എനിക്ക് പറഞ്ഞു തന്നുവെന്നും വിനായകൻ പറയുന്നു.

കൊച്ചി: മലയാളത്തില്‍ ചിരിപ്പിക്കുന്ന അഭിനയം കാഴ്ച വെച്ചവരില്‍ നടൻ വിനായകന് ഏറ്റവും ഇഷ്ടം ആരെയെല്ലാമാണ്? ഏറെ ബഹുമാനത്തോടെ ആ പേരുകള്‍ എടുത്തു പറയുകയാണ് നടൻ വിനായകൻ.
ഒക്ടോബർ നാല് വെള്ളിയാഴ്ച ലോകമാകെ തിയറ്ററുകളില്‍ എത്തുന്ന തെക്ക് വടക്ക് സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യം പറയുന്നത്.

“ചില ആളുകള്‍ നമ്മളെ അഭിനയിപ്പിച്ച്‌ കരയിപ്പിക്കും. ചില ആളുകള്‍ അഭിനയിപ്പിച്ച്‌ ചിരിപ്പിച്ചു കളയും. അള്‍ട്ടിമേറ്റായി എല്ലാവരും ആക്ടേഴ്സാണ്. കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ എന്ന ഒരു ലൈൻ, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകള്‍- അങ്ങനെയൊന്നും ഇല്ല.

തിലകൻ സാറും ഒടുവില്‍ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കില്‍ ഈ സ്റ്റാർസ് എന്നു പറയുന്നവരാരും ഇല്ല. സത്യം അതാണ്”- വിനായകൻ പറയുന്നു.
“മാമുക്കോയ സാർ, ഒടുവില്‍ ഉണ്ണികൃഷ്ണൻ ചേട്ടൻ, തിലകൻ സാർ, നെടുമുടി വേണു ചേട്ടൻ”- തന്നെ സ്വാധീനിച്ച അഭിനേതാക്കളുടെ പേര് വിനായകൻ എടുത്തു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുരുളി, നൻപകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. അൻജന വാർസിന്റെ ബാനറില്‍ അൻജന ഫിലിപ്പാണ് സിനിമ നിർമ്മിക്കുന്നത്.

“എനിക്ക് അഭിനയത്തിന്റെ ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു തന്നത് തിലകൻ സാറും നെടുമുടി വേണു ചേട്ടനുമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോള്‍ തിലകൻ ചേട്ടൻ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നു.

പൊസിഷനില്‍ വന്നിരുന്നാല്‍ തിലകൻ ചേട്ടനെ അവിടെ നിന്ന് മാറ്റില്ല. അപ്പോള്‍ ഞാനും കൂടെ ഇരുന്നു. തമിഴ് പടം ക്ഷത്രിയനില്‍ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞാനപ്പോള്‍ ചോദിച്ചു. കുറച്ചു ടെക്നിക് എനിക്ക് തിലകൻ ചേട്ടൻ പറഞ്ഞു തന്നു”- വിനായകൻ പറയുന്നു.