കോട്ടയത്ത് നടക്കുന്ന ‘അരവിന്ദം’ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ലോ​ഗോ പ്രകാശനം പ്രമുഖ സിനിമാ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ വിഷ്ണു മോഹൻ നിർവഹിച്ചു; ഒക്ടോബർ 20 മുതൽ എൻട്രികൾ അയക്കാം; പ്രദർശനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും മൊമന്റോയും ലഭിക്കും

Spread the love

കോട്ടയത്ത് അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം പ്രമുഖ സിനിമാ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ വിഷ്ണു മോഹൻ കൊച്ചിയിൽ നിർവഹിച്ചു.

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 14, 15, 16 തീയതികളിൽ കോട്ടയത്ത് വച്ചാണ് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ ഓർമ്മയ്ക്കായി ‘അരവിന്ദം’ എന്നു പേരിട്ട നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ .

ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മെമന്റോയും ഉള്ള പൊതു വിഭാഗമായും ക്യാമ്പസ് വിഭാഗമായും, രണ്ട് വിഭാഗങ്ങളായിട്ടാണ് പുരസ്കാരങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും മൊമന്റോയും ഉണ്ടായിരിക്കും.

2024 ജനുവരി ഒന്നു മുതൽ ഡിസംബർ 30 വരെ ചിത്രീകരിച്ച് റിലീസ് ചെയ്തതും അല്ലാത്തതുമായ മുപ്പത് മിനിട്ടിൽ താഴെയുള്ള ഷോർട്ട് ഫിലിമുകൾ ആണ് അയക്കാവുന്നത്.

ഒക്ടോബർ 20 മുതൽ എൻട്രികൾ അയക്കാവുന്നതാണെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 7012864173 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം.

പ്രമുഖ സിനിമാ സംവിധായകൻ വിഷ്ണു മോഹൻ, അഡ്വ. അനിൽ ഐക്കര, (സെക്രട്ടറി, തമ്പ് ഫിലിം സൊസൈറ്റി), ആർ. സാനു, എം എൽ രമേഷ് , (രക്ഷാധികാരി, ‘തിര’ ഫിലിം സൊസൈറ്റി ), ജയദേവ് വി ജി (സംസ്ഥാന സമിതി അംഗം, തപസ്യ കലാസാഹിത്യ വേദി ) എന്നിവർക്കൊപ്പം, അഡ്വ. ലിജി എൽസ ജോൺ, അനിരുദ്ധ് ഏഴാച്ചേരി, സുധേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.