യുവാവിനെതിരെ രാത്രി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി; തൊട്ടുപിന്നാലെ യുവതി വാടക വീട്ടിലെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നി​ഗമനം

Spread the love

കൊച്ചി: യുവാവിനെതിരെ പരാതി നൽകിയതിന് തൊട്ടുപിന്നാലെ എറണാകുളം കലൂരിലെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ ടെറസിലായിരുന്നു മൃതദേഹം

video
play-sharp-fill

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അനീഷ പോലീസ് സ്റ്റേഷനിലെത്തി വയനാട് സ്വദേശിയായ യുവാവിനെതിരെ പരാതി നൽകിയിരുന്നു.

പരാതിയെ കുറിച്ച് സംസാരിക്കാൻ പോലീസ് ഇരുവരോടും രാവിലെ 10 മണിക്ക് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. എന്നാൽ, രാവിലെയോടെ അനീഷയുടെ മരണ വാർത്തയാണ് എത്തിയത്. യുവാവ് സ്റ്റേഷനിൽ എത്തിയതുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. യുവതി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.