Spread the love

പെരുമ്പാവൂർ: ബൈക്കില്‍ നഗ്നയാത്ര നടത്തിയ യുവാവിനെ അന്വേഷിച്ച്‌ പോലീസും മോട്ടോർ വാഹന വകുപ്പും. പെരുമ്പാവൂർ ടൗണില്‍ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.

video
play-sharp-fill

ഇയാളുടെ പിന്നില്‍ സഞ്ചരിച്ച മറ്റ് വാഹന യാത്രികർ പകർത്തിയ ദൃശങ്ങള്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ആലുവ ഭാഗത്തേക്കാണ് യുവാവ് വിവസ്ത്രനായി പോയത്. ഒരു ഷൂ മാത്രമായിരുന്നു ധരിച്ചിരുന്നത്. ഇയാള്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.