play-sharp-fill
കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി മാറ്റിവെച്ചു; വള്ളംകളിയുടെ പുതുക്കിയ തീയതി സി. ബി. എൽ. കമ്മിറ്റിയുടെ അറിയിപ്പിനെ തുടർന്ന് തീരുമാനിക്കുമെന്ന് കോട്ടയം വെസ്റ്റ്‌ ക്ലബ്ബ് ഭാരവാഹികൾ

കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി മാറ്റിവെച്ചു; വള്ളംകളിയുടെ പുതുക്കിയ തീയതി സി. ബി. എൽ. കമ്മിറ്റിയുടെ അറിയിപ്പിനെ തുടർന്ന് തീരുമാനിക്കുമെന്ന് കോട്ടയം വെസ്റ്റ്‌ ക്ലബ്ബ് ഭാരവാഹികൾ

താഴത്തങ്ങാടി: ഒക്ടോബർ 6 ന് നടത്തുവാൻ തീരുമാനിച്ചിരുന്ന കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി മാറ്റിവെച്ചു.

നെഹ്‌റു ട്രോഫി വള്ളംകളിയെ തുടർന്ന് ചാമ്പ്യൻസ് ബോട്ട് ലീഗും ( സി. ബി. എൽ ) ഈ വർഷം തന്നെ സംഘടിപ്പിക്കും എന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് പ്രഖ്യാപിച്ചിരുന്നു.


ഇതേതുടർന്നാണ് താഴത്തങ്ങാടി വള്ളംകളി മാറ്റിവെക്കുവാൻ സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ് തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 3 വർഷങ്ങളിലായി സി. ബി. എല്ലുമായി ചേർന്നാണ് താഴത്തങ്ങാടി വള്ളംകളി സംഘടിപ്പിച്ചുവരുന്നത്.

വള്ളംകളിയുടെ പുതുക്കിയ തീയതി സി. ബി. എൽ. കമ്മിറ്റിയുടെ അറിയിപ്പിനെ തുടർന്ന് തീരുമാനിക്കുമെന്ന് കോട്ടയം വെസ്റ്റ്‌ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.