
കോട്ടയത്ത് വയോജന ദിനം ആഘോഷമാക്കി സ്നേഹകൂട്ടിലെ അച്ഛനമ്മമാർ
കോട്ടയം : അന്താരാഷ്ട്ര വയോജന ദിനം ആഘോഷമാക്കി വയോ സൗഹൃദ മതേതര കൂട്ടുകുടുംബമായ കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികൾ.
വയോജന ദിനത്തോടനുബന്ധിച്ച് അഭയമന്ദിരത്തിൽ നടന്ന അച്ഛനമ്മമാരുടെ ആഘോഷങ്ങൾ സ്നേഹക്കൂട് സ്ഥാപക നിഷ സ്നേഹക്കൂട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനുരാജ് ബികെ അധ്യക്ഷനായി.
പരിപാടിയോട് അനുബന്ധിച്ച് സ്നേഹക്കൂട്ടിലെ അച്ഛനമ്മാരെ പൂക്കൾ നല്കി ആദരിച്ച ശേഷം കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പ് തയ്യാറാക്കി നല്കിയ പ്രതിഞ്ജ നിഷ സ്നേഹക്കൂട് ചൊല്ലി നല്‌കിയത് സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരും സേവന പ്രവർത്തകരും ചേർന്ന് ഏറ്റു ചൊല്ലി പ്രതിജ്ഞ എടുക്കുകയുണ്ടായി.ശേഷം അച്ഛനമ്മമാരുടെ കലാപരിപാടികളും നടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0