play-sharp-fill
ഒഴിവായത് വൻ ദുരന്തം ; തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട കേരള എക്സ്പ്രസ് ലളിത്പൂരിന് സമീപം ഓടിയത് തകർന്ന പാളത്തിലൂടെ ; അധികൃതര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണം

ഒഴിവായത് വൻ ദുരന്തം ; തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട കേരള എക്സ്പ്രസ് ലളിത്പൂരിന് സമീപം ഓടിയത് തകർന്ന പാളത്തിലൂടെ ; അധികൃതര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണം

ലളിത്പൂർ : ഉത്തർപ്രദേശിൽ ലളിത്പൂരിന് സമീപം തകർന്ന പാളത്തിലൂടെ ഓടിയ കേരള എക്‌സ്പ്രസ് വൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുമ്ബോളാണ് ട്രെയിൻ അപകടത്തില്‍ പെട്ടത്. ഏതാനും ചില ബോഗികള്‍ തകർന്ന പാളത്തിലൂടെ സഞ്ചരിച്ചതോടെ ട്രെയിൻ എമര്‍ജന്‍സി ബ്രേക്കിട്ട് നിർത്തി. ലളിത്പൂരിലെ പ്രാദേശിക റെയില്‍വേ അധികൃതരുടെ പിഴവ് കാരണമാണ് തകർന്ന ട്രാക്കിലൂടെ ട്രെയിൻ ഓടാൻ കാരണമെന്നാണ് വിവരം.


സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ യുപിയിലെ ഝാന്‍സി സ്റ്റേഷന് തൊട്ടുമുമ്ബ് നിര്‍ത്തിയിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിശ്ചയിച്ച സമയത്തില്‍ നിന്ന് 10 മണിക്കൂർ വൈകി ഓടുന്ന കേരള എക്‌സ്പ്രസ് ഉച്ചയ്ക്ക് 2 മണിയോടെ ബീനയിലെത്തി. ബീനയില്‍ നിന്ന് ട്രെയിൻ പുറപ്പെട്ടെങ്കിലും ദയില്‍വാരയ്ക്കും ലളിത്പൂരിനും ഇടയില്‍ പാളം തകർന്നതിനെത്തുടർന്ന് റെയില്‍വേ തൊഴിലാളികള്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. അതിനിടെ അതിവേഗത്തില്‍ ട്രെയിൻ വരുകയായിരുന്നു. തൊഴിലാളികള്‍ ചെങ്കൊടി കാണിച്ച്‌ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ട്രെയിൻ നിർത്തിയില്ല. ഇതിനുശേഷം റെയില്‍വേ ജീവനക്കാർ പാളത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു.

ട്രെയിനിൻ്റെ മൂന്ന് കോച്ചുകള്‍ തകർന്ന പാളത്തിന്റെ മുകളിലൂടെ സഞ്ചരിച്ച ശേഷമാണ് ഡ്രൈവർ ചെങ്കൊടി കണ്ടത്. തുടർന്നാണ് എമർജൻസി ബ്രേക്ക് ഇട്ടു ട്രെയിൻ നിർത്തിയത്. പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് ട്രെയിനില്‍ ശക്തമായ കുലുക്കം ഉണ്ടായത് യാത്രക്കാർക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കി. അപകടത്തില്‍ ആർക്കും പരിക്കില്ല. എന്നാല്‍ ട്രെയിൻ ഝാൻസിയില്‍ എത്തിയപ്പോള്‍ യാത്രക്കാർ വീണ്ടും റെയില്‍വേ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. സ്ഥലത്തെത്തിയ ആർപിഎഫ് ഒരുവിധം യാത്രക്കാരെ കാര്യങ്ങള്‍ പറഞ്ഞ് സമാധാനപ്പെടുത്തി.

വിഷയം അന്വേഷണത്തിലാണെന്നും ഏതെങ്കിലും ജീവനക്കാരന്‍റെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.