
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ പീഡന പരാതി: അശ്ലീല സന്ദേശം അയക്കുകയും, നഗ്നചിത്രം ആവശ്യപ്പെട്ടതായും യുവതിയുടെ പരാതി
കോഴിക്കോട്: ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ ലൈംഗിക പീഡന പരാതി. മണ്ഡലം ജനറൽ സെക്രട്ടറി എ വി നിധിനെതിരെയാണ് യുവതി പീഡന പരാതി നൽകിയത്.
മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. പണം ചോദിച്ചെന്നും ലൈംഗിക ബന്ധത്തിനായി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. പരാതിക്ക് പിന്നാലെ നിധിനെ ചുമതലയിൽ നിന്നും നീക്കിയെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0