play-sharp-fill
തെക്ക് വടക്കിലെ കഥാപാത്രം വളരെ രസകരമായി തോന്നിയെന്ന് വിനായകൻ;മാധവനെപ്പോലെ ഒരു കഥാപാത്രത്തെ ഞാൻ ഇതുവരെ ചെയ്തിട്ടില്ല

തെക്ക് വടക്കിലെ കഥാപാത്രം വളരെ രസകരമായി തോന്നിയെന്ന് വിനായകൻ;മാധവനെപ്പോലെ ഒരു കഥാപാത്രത്തെ ഞാൻ ഇതുവരെ ചെയ്തിട്ടില്ല

തെക്ക് വടക്കിലെ മാധവൻ വിദ്യാസമ്ബന്നനായ ഒരു കഥാപാത്രമാണെന്നും ആ കഥാപാത്രത്തിന്റെ വ്യത്യസ്തമായ വിരവരണം തനിക്ക് വളരെ രസകരമായി തോന്നിയിരുന്നു എന്നും നടൻ വിനായകൻ.

കെ എസ് ഈ ബിയില്‍ ഇലക്‌ട്രിസ്റ്റി എഞ്ചിനീയർ ആയി റിട്ടയർ ചെയ്ത ഒരാളാണ് മാധവൻ. നല്ല പോലെ വസ്ത്രം ഒക്കെ ധരിച്ച്‌ ക്ലീൻ ആയി നടക്കുന്ന ഇംഗ്ലീഷ് പത്രങ്ങള്‍ മാത്രം വായിക്കുന്ന ഒരാളാണ് അയാള്‍. അത്തരത്തിലുള്ള ഒരു കഥാപാത്രം താൻ ഇതുവരെ ചെയ്തിട്ടില്ല എന്നും മാധവൻ എന്ന കഥാപാത്രത്തിന്റെ ശരീര ഘടന വളരെയധികം ഇഷ്ടപ്പെട്ടതാണ് ഈ കഥാപാത്രത്തിലേക്ക് വരാനുള്ള കാരണമെന്നും വിനായകൻ അഭിമുഖത്തില്‍ പറഞ്ഞു

വിനായകൻ പറഞ്ഞത്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീ പ്രൊഡക്ഷനില്‍ ഞാൻ അധികം സംസാരിക്കാറില്ല. എന്റെ ഏരിയയെ അല്ല അത്. മറ്റൊരാളുടെ ജോലിയില്‍ ഞാൻ ഒരിക്കലും കൈകടത്താറില്ല. എന്നാലും ഈ പടത്തില്‍ വന്ന് കുടവയർ വച്ച്‌ അഭിനയിക്കേണ്ടി വന്നു. എന്റെ കഥാപാത്രമായ മാധവൻ വിദ്യാസമ്ബന്നനായ ഒരാളാണ്. കെ എസ് ഈ ബിയില്‍ ഇലക്‌ട്രിസ്റ്റി എഞ്ചിനീയർ ആയി റിട്ടേയർ ചെയ്ത ഒരാളാണ്. നല്ല പോലെ വസ്ത്രം ഒക്കെ ധരിച്ച്‌ ക്ലീൻ ആയി നടക്കുന്ന ഒരാളാണ്. കൂടുതലായും ഇംഗ്ലീഷ് പത്രങ്ങള്‍ മാത്രം വായിക്കുന്ന ഒരാളാണ്. എന്റെ കഥാപാത്രത്തിന്റെ അത്തരത്തിലുള്ള വിവരണം തന്ന എനിക്ക് വളരെ രസകരമായി തോന്നി. ഞാൻ ഇന്നു വരെ അങ്ങനെയുള്ള കഥാപാത്രങ്ങളൊന്നും തന്നെ ചെയ്തിട്ടില്ല. മാത്രമല്ല ഈ കഥാപാത്രത്തിന്റെ അടിസ്ഥാന പരമായ ശാരീരികമായ രൂപകല്‍പ്പന തന്നെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അത് തന്നെയാണ് ഈ സിനിമയിലേക്ക് ഞാൻ വരാനുള്ള കാര്യവും.

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തെക്ക് വടക്ക്. എസ്. ഹരീഷിന്റെ തിരക്കഥയില്‍ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെക്ക് വടക്ക്. കെഎസ്‌ഇബി എഞ്ചിനീയർ ആയ മാധവന്റെയും അരിമില്‍ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. എസ്.ഹരീഷിന്റെ ‘രാത്രികാവല്‍’ എന്ന കഥയില്‍ നിന്നാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. മിന്നല്‍ മുരളി- ആർഡിഎക്സ് സിനിമകളുടെ സഹ നിർമ്മാതാവായ അൻജന ഫിലിപ്പിന്റെ അൻജന ടാക്കീസും പരസ്യ- സിനിമാ സംവിധായകൻ വി.എ ശ്രീകുമാറിന്റെ വാർസ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിർമ്മിക്കുന്നത്. ക്രം വേദ, കൈതി, ഒടിയൻ, ആർഡിഎക്സ് സിനിമകളിലൂടെ പ്രശസ്തനായ സാം സി.എസിന്റേതാണ് സംഗീതം.

മെല്‍വിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച്‌ കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ചിത്രത്തിന്റെ ഛായാഗ്രണം നിർവഹിക്കുന്നത്. ഉള്ളൊഴുക്ക്, രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖില്‍, വരികള്‍: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമല്‍ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കണ്‍ട്രോളർ: സജി ജോസഫ്, ഫിനാൻസ് കണ്‍ട്രോളർ: അനില്‍ ആമ്ബല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയില്‍.