play-sharp-fill
വളരാനും സഞ്ചരിക്കാനും പ്രത്യുത്പാദനത്തിനും കഴിവുള്ള പാറക്കല്ലുകള്‍: പള്‍സും ശ്വസനവും സ്വന്തം; മോക്ഷത്തിനായി ആരുടെയോ വരവും കാത്തിരിക്കുന്ന പാപിയാണോ എന്തോ?

വളരാനും സഞ്ചരിക്കാനും പ്രത്യുത്പാദനത്തിനും കഴിവുള്ള പാറക്കല്ലുകള്‍: പള്‍സും ശ്വസനവും സ്വന്തം; മോക്ഷത്തിനായി ആരുടെയോ വരവും കാത്തിരിക്കുന്ന പാപിയാണോ എന്തോ?

റുമേനിയ: സീതാസമേതനായ രാമനെയും അനുജനായ ലക്ഷ്മണനെയും കാത്ത് സഹസ്രങ്ങളോളം അനങ്ങാപ്പാറയായി കിടന്ന അഹല്യയെ ഓർമ്മയില്ലേ..
ഒരുനിമിഷത്തെ പിൻബുദ്ധിയില്‍ ചെയ്ത അപരാധവും ഓർത്ത് വേദനയോടെ മോക്ഷത്തിനായി കാത്തിരുന്ന സ്ത്രീരത്‌നത്തെ.

ആഹാരമോ ജലപാനമോ ഇല്ലാതെ കല്ലായി മാറിയ അഹല്യയുടേത് രാമായണത്തിലെ കഥ. എന്നാല്‍ ജീവനുള്ള കല്ലുകളെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? അനങ്ങാപ്പാറകളായി ലക്ഷക്കണക്കിന് വർഷങ്ങള്‍ കാറ്റുംമഴയുമേറ്റ് കിടന്ന് ഭൂമിയോട് കാലക്രമേണ പൊടിഞ്ഞുതീരുന്നതില്‍ നിന്ന് വ്യത്യസ്തമായി വളരുന്ന,സഞ്ചരിക്കുന്ന കല്ല്. കല്ലിന്റെ രൂപമുള്ള വല്ല ജീവികളെ കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് തെറ്റിദ്ധരിക്കല്ലേ.

സംഗതി കല്ല് തന്നെയാണ് റുമേനിയയിലാണ് ഈ അത്ഭുതമുള്ളത്. അനങ്ങാനും വളരാനും സാധിക്കുന്ന അത്ഭുതക്കല്ലുകള്‍. റുമേനിയയിലെ കോസ്‌തേഷിയയിലാണ് ട്രൊവന്റ്‌സ് എന്നറിയപ്പെടുന്ന ഈ കല്ലുകളുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരാനും വിഭജിക്കാനും സ്വയം സഞ്ചരിക്കാനും പ്രത്യേകിച്ചാരുടെയും സഹായം ആവശ്യമില്ലാത്ത പാറകളാണിവ. പ്രത്യേകതകള്‍ ഏറെയാണ് ഇവയുടെ ഘടനയ്ക്കും. ചില മനുഷ്യരെ പോലെ പുറമേ അതിലോലനും അകമെ കഠിനഹൃദയരുമാണ് ട്രൊവന്റ്‌സ് കല്ലുകളും .

കാഠിന്യമേറിയ കല്ലാണ് പാറയുടെ ഉള്‍ഭാഗം പുറംപാളി മണല്‍ക്കൊണ്ട് നിർമ്മിച്ചതും. വിചിത്രമെന്ന് തോന്നുമെങ്കിലും ഈ ലോലമായ ഭാഗമാണ് കല്ലിന്റെ വളർച്ചയ്ക്ക് മുതല്‍ക്കൂട്ടാവുന്നത്.

മഴപെയ്താല്‍ ഇവയ്ക്കുള്ളിലെ സാൻഡ്‌സ്റ്റോണ്‍ സിമന്റിന് സമാനമായി കട്ടിയാവുകയും കല്ല് വളർന്നതായി തോന്നുകയും ചെയ്യുന്നു. കനത്ത മഴയ്ക്ക് ശേഷം ട്രാവന്റുകള്‍ മഴയുടെ

ധാതുക്കളെ ആഗിരണം ചെയ്യുമ്പോള്‍, ധാതുക്കള്‍ കല്ലില്‍ ഇതിനകം അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നു. ഇത് സമ്മർദ്ദ പ്രതികരണത്തിന് കാരണമാകുന്നു, ഇത് പാറകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

ഏതാനും മില്ലിമീറ്റർ മുതല്‍ 10 മീറ്റർ വ്യാസത്തില്‍ വരെ വളർച്ചയുണ്ടാവും. റുമേനിയയിലെ ഗ്രാമവാസികള്‍ പറയുന്നത് ട്രൊവന്റ്‌സ് കല്ലുകള്‍ക്ക് സ്വയം വിഭജിക്കാനുമുള്ള ശേഷിയുണ്ടെന്നാണ്. ചെടികളിലും മറ്റും പുതുനാമ്പുകള്‍ക്കായി മുകുളങ്ങള്‍ ഉണ്ടാവുന്നത് പോലെ തുടക്കത്തില്‍ ചെറുമുകുളം പാറയില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് വളർന്ന് വലുതായി

പാറയില്‍ നിന്ന് വിട്ട് മാറാനും തുടങ്ങും.. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഗവേഷകർ ഈ പാറകളെ പൊട്ടിച്ച്‌ ഉള്‍ഭാഗം പരിശോധിച്ചു. അപ്പോഴും കണ്ടെത്താനായത് ഉറച്ചുപോയ മണലും ധാതുലവണങ്ങളും മാത്രം.

ട്രൊവന്റ്‌സ് കല്ലുകളെ ചുറ്റിപ്പറ്റി പലസിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട്. ചിലർ പറയുന്നത് ഇവ ജീവന്റെ സിലിക്കണ്‍ രൂപങ്ങളാണെന്നാണ്. മറ്റുചിലർ പറയുന്നതാകട്ടെ ഇവയ്ക്ക് ശ്വസിക്കാനാകുമെന്നാണ്. ആഴ്ചകളും മാസങ്ങളും ഒക്കെ എടുത്താണത്രേ ശ്വസനം. ചിലർ മനുഷ്യർക്ക് സമാനമായ പള്‍സ് പോലും ഈ കല്ലുകള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നു.