play-sharp-fill
അൻവറിനു വേണ്ടി ചാരപ്പണി നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് പണി കിട്ടും: ഇവരുടെ വിവരങ്ങൾ ആഭ്യന്തര വകുപ്പിനു ലഭിച്ചു:സ്വർണക്കടത്ത് ബന്ധമുള്ള പൊലീസ് ഓഫിസർമാരുടെ പട്ടികയും ഇൻ്റലിജൻസ് ആഭ്യന്തരവകുപ്പിനു നൽകിയിട്ടുണ്ട്.

അൻവറിനു വേണ്ടി ചാരപ്പണി നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് പണി കിട്ടും: ഇവരുടെ വിവരങ്ങൾ ആഭ്യന്തര വകുപ്പിനു ലഭിച്ചു:സ്വർണക്കടത്ത് ബന്ധമുള്ള പൊലീസ് ഓഫിസർമാരുടെ പട്ടികയും ഇൻ്റലിജൻസ് ആഭ്യന്തരവകുപ്പിനു നൽകിയിട്ടുണ്ട്.

തിരുവനന്തപുരം : പി.വി.അൻവർ എം എൽഎക്ക് പൊലീസിനെതിരായ വിവര ങ്ങൾ നൽകിയ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആഭ്യ ന്തരവകുപ്പിന്. തിരുവനന്തപുരം കൺട്രോൾ റൂമിലെ ഉന്നതൻ നേരിട്ടെത്തി അൻവറിന് അന്വേഷണ ഫയൽ

കൈമാറിയെന്നത് ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് ഡിജിപിക്കും ആഭ്യന്തരവകുപ്പിനും രഹസ്യാന്വേഷണ വിഭാഗം നൽകിയത്. സ്വാമി സന്ദീപാ നന്ദഗിരിയുടെ ആശ്രമം കത്തിച്ച

കേസിന്റെ ഫയൽ തിരുവനന്തപുരത്തുനിന്ന് അൻവറിന് എത്തിച്ചുനൽകിയെന്നാണു റിപ്പോർട്ട്. ഈ ഓഫിസറുടെ യാത്രാവിവരങ്ങളും റിപ്പോർട്ടിലുണ്ടെന്നാണു വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻവറിന്റെ ആരോപണങ്ങളെ തുടർന്നു മലപ്പുറത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം മറ്റു ജില്ലകളിലേക്കു മാറ്റിയിരുന്നു. ചിലരെ മാറ്റിയതിൽ അൻവറിന്റെ ക്യാംപ് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഈ ഉദ്യോഗസ്‌ഥർക്കെതിരെ നടപ ടിയുണ്ടാകും.

സ്വർണക്കടത്ത് ബന്ധമുള്ള പൊലീസ് ഓഫിസർമാരുടെ പട്ടികയും ഇൻ്റലിജൻസ് ആഭ്യന്തരവകുപ്പിനു നൽകിയിട്ടുണ്ട്. സ്വർ ണക്കടത്ത് നടത്തിയിട്ടുള്ള ചിലരെ കണ്ട് പൊലീസിനെതിരെ പറയണമെന്നും ചാനലിന് ഇന്റർവ്യൂ നൽകണമെന്നും നിർദേശിച്ചതിനു

പിന്നിലും ചില പൊലീസ് ഉദ്യോഗ
സ്ഥരുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. : എസ്‌പി സുജിത് ദാസിനെതിരെയുള്ള നീക്കമായിരുന്നു ഇതെങ്കിലും പൊലീസിലെ ചില സംഘടനാനേതാക്കൾ ഉൾപ്പെടെയു ള്ളവരാണ് പിന്നിൽ

ഇവർക്കെതിരെ ഉടൻ നടപടിയെടുക്കാൻ പൊലീസ് ആസ്ഥാനത്തും തിരക്കിട്ട നീക്കമുണ്ട്. മലപ്പുറം എസ്‌പി എസ്.ശശിധരനെതിരെ അൻവർ പരസ്യമായി പൊലീസ് ഓഫിസ് അസോസിയേഷൻ യോഗത്തിൽ

പ്രതികരിച്ച അന്നു രാത്രി തന്നെ ഐപിഎ സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് പ്രമേയം പാസാക്കിയിരുന്നു.

അൻവറിനെതിരെ നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് അസോസിയേഷൻ പ്രതികരിച്ചെങ്കിലും പിറ്റേദിവസം അൻവർ സുജിത് ദാസിന്റെ ഫോൺ സംഭാഷണം പുറത്തുവിട്ടതോടെ നേതൃത്വം നിശ്ശബ്ദരായി. പിന്നീട് എക്സിക്യൂട്ടീവ് ചേർന്നിട്ടുമില്ല.

و

6

2

61