പോലീസ് റെയ്ഡിൽ വീട്ടിൽ ഒളിപ്പിച്ച വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തി ; തലശ്ശേരിയിൽ യുവാവ് പിടിയിൽ

Spread the love

തലശ്ശേരി : തലശ്ശേരി ടൗണ്‍ പൊലിസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ നിന്നും മാരകായുധങ്ങള്‍ പിടികൂടി. തിരുവങ്ങാട് മണോളി കാവിനടുത്തുള്ള വീട്ടില്‍ പരിശോധന നടത്തുന്നതിനിടെയാണ് മാരകായുധങ്ങള്‍ പിടികൂടിയത്.

ആർ.എസ് എസ് പ്രവർത്തകനായ രണ്‍ദീപിൻ്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ നിന്നും 61 സെൻ്റിമീറ്റർ നീളമുള്ള അഗ്രം കൂർത്ത രണ്ടു വാളുകളും 23 സെൻ്റീമീറ്റർ നീളമുള്ള എസ് രൂപത്തിലുള്ള കത്തിയും പിടികൂടിയത്.

തലശേരി എസ്.ഐ വി പി ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അങ്കമാലി പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കൊലക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തലശേരി ടൗണ്‍ പൊലിസ് രണ്‍ദീപിൻ്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മാരകായുധങ്ങള്‍ സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്‍ദീപ് ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു. തലശേരി ടൗണ്‍പൊലിസ് സ്റ്റേഷൻ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ആർ.എസ്.എസ് പ്രവർത്തകനായ രണ്‍ദീപ് ‘എർണാകുളം കറുകുറ്റി പാലിശേരിയിലെ രഘുവിനെ (35) കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് രണ്‍ദീപ് ഒളിവില്‍ താമസിപ്പിച്ചുവെന്ന വിവരം പൊലിസിന് ലഭിച്ചത്.

എടക്കോട് മിച്ചഭൂമിയില്‍ താമസിക്കുന്ന സതീഷിനെയും കൂട്ടുപ്രതിയെയും ഒളിവില്‍ താമസിക്കാൻ സഹായിച്ചുവെന്ന വിവരം അങ്കമാലി പൊലിസാണ് ഇതു സംബന്ധിച്ചുള്ള വിവരം തലശേരി ടൗണ്‍ പൊലിസിന് കൈമാറിയത്. പ്രതിക്കായി തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.