ജോലി അന്വേഷിച്ചെത്തിയ അതിഥി തൊഴിലാളി പട്ടിണി കിടന്നു മരിച്ചു:ബംഗാള്‍ സ്വദേശി സമര്‍ഖാനാണ് ചെന്നൈയിൽ മരിച്ചത്.

Spread the love

ചെന്നൈ: ചെന്നൈയില്‍ പട്ടിണികിടന്ന അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

ബംഗാള്‍ സ്വദേശി സമര്‍ഖാനാണ് മരിച്ചത്.

ചെന്നൈയില്‍ 12 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം ജോലി അന്വേഷിച്ചെത്തിയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ അഞ്ചുപേര്‍ ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും സമര്‍ഖാന്‍ മരിച്ചു.

ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി

അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ബാക്കിയുള്ള ഏഴ് പേരെ കോര്‍പറേഷന്റെ അഗതിമന്ദിരത്തിലേക്ക് മാറ്റി.

തിരുവള്ളൂര്‍ ജില്ലയില്‍ ജോലി കിട്ടുമെന്ന് കേട്ടാണ് വന്നതെന്നും 10 ദിവസത്തിലധികം അന്വേഷിച്ചിട്ടും ജോലി കിട്ടിയില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്