ആടിനെ മേയ്ക്കുന്നതിനിടെ രണ്ട് പെൺകുട്ടികൾക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

Spread the love

ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു. ലക്നൗ – വരാണസി റൂട്ടിൽ തിങ്കളാഴ്ചയായിരുന്നു അപകടമെന്ന് യുപി പൊലീസ് അറിയിച്ചു.

കാസൈപൂർ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ് മരിച്ചത്. സുൽത്താൻപൂർ ജില്ലയിലെ ഛന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവെ ട്രാക്കിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ആടിനെ മേയ്ക്കാൻ വേണ്ടി പോയ കുട്ടികൾ റെയിൽവെ ട്രാക്കിനടുത്തേക്ക് പോവുകയായിരുന്നുവെന്നും ട്രെയിൻ വന്നപ്പോൾ അപകടത്തിൽ പെട്ടെന്നുമാണ് അധികൃതർ നൽകുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച റാണി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും പൂനം പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഛന്ദ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.