പൊലീസ് ജീപ്പ് ഉൾപ്പെടെ കല്ലെറിഞ്ഞു ; ആലപ്പുഴയിൽ വാഹനങ്ങള്‍ക്ക് നേരെ അഞ്ജാതരുടെ ആക്രമണം ; കല്ലെറിഞ്ഞവർ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവർ ; സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴയിൽ വാഹനങ്ങള്‍ക്ക് നേരെ അഞ്ജാതരുടെ ആക്രമണം. തിങ്കളാഴ്ച പല സമയങ്ങളിലായി പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി. അ‍ജ്ഞാതരായ അക്രമികൾ പൊലിസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു.

ഇവരുടെ കല്ലേറിൽ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരാണ് പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ജില്ലാ കോടതി പരിസരത്തും വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.