video
play-sharp-fill

അയൽവാസികളായ സ്ത്രീകളെ മർദ്ദിച്ച കേസിൽ പൊൻകുന്നം പൊലീസിന്റെ പിടിയിൽ ; തുടർന്ന് നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിലെത്തി ; കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പ്രതിയുടെ പരാക്രമം ; ഒടുവിൽ സംഭവിച്ചത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പ്രതിയുടെ പരാക്രമം. അയൽവാസികളായ രണ്ടു സ്ത്രീകളെ മർദ്ദിച്ചെന്ന കേസിലാണ് പൊൻകുന്നം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായതോടെ പ്രതി ജ്യോതിഷ് കുമാർ നെഞ്ചുവേദന അഭിനയിക്കുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രതിയെ എത്തിച്ചു. ഇതിനിടെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് പ്രതി കെട്ടിടത്തിന് മുകളിൽ കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ പേരിലുള്ള പരാതി വ്യാജമാണെന്നായിരുന്നു ഇയാളുടെ ആരോപണം. കെട്ടിടത്തിന് മുകളിൽ നിന്ന് ഇയാൾ ഭീഷണി മുഴക്കിയതോടെ പൊലീസ് ഫയർഫോഴ്സിനെ വിളിച്ചു. പിന്നീട് ഫയർഫോഴ്സെത്തിയാണ് ഇയാളെ താഴെ ഇറക്കിയത്.