play-sharp-fill
ഏലമലക്കാടുകളിൽ കാട്ടുമൃഗങ്ങളോടും കരിനിയമങ്ങളോടും പോരാടുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹരിക്കണമെന്ന് ദേശീയ ജനതാ പാർട്ടി ഇടുക്കി ജില്ലാക്കമ്മറ്റി; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനുഷ്യത്വത്തോടെ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ നേതൃയോഗത്തിന്റെ പ്രമേയം

ഏലമലക്കാടുകളിൽ കാട്ടുമൃഗങ്ങളോടും കരിനിയമങ്ങളോടും പോരാടുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹരിക്കണമെന്ന് ദേശീയ ജനതാ പാർട്ടി ഇടുക്കി ജില്ലാക്കമ്മറ്റി; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനുഷ്യത്വത്തോടെ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ നേതൃയോഗത്തിന്റെ പ്രമേയം

കട്ടപ്പന: ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളിൽ കാട്ടുമൃഗങ്ങളോടും കരിനിയമങ്ങളോടും പോരാടുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ദേശീയ ജനതാ പാർട്ടി ഇടുക്കി ജില്ലാക്കമ്മറ്റി സർക്കാരിനോട് ആവിശ്യപ്പെട്ടു.

ഇടുക്കിയിൽ ഏലം കൃഷി ചെയ്ത് രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം ഉണ്ടാക്കിത്തന്നവരാണ് ഇടുക്കിയിലെ കർഷകരെന്ന് യോഗം ഉ​ദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ജോസഫ് ഓർമ്മിപ്പിച്ചു.

ഹൈറേഞ്ചു മേഖല മുഴുവൻ വനമാണെന്നും ജില്ലയിലെ ഭൂരിഭാഗം ഭൂമിയുടെയും ഉടമസ്ഥാവകാശം വനംവകുപ്പിനാണ് എന്നുമാണ് പ്രകൃതിസ്നേഹികളുടെ വേഷംകെട്ടിയിറങ്ങിയ ഒരു കൂട്ടം കപട പരിസ്ഥിതിവാദികൾ പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലക്ക് വെളിയിലുള്ള ഇക്കൂട്ടർ നടത്തുന്ന പ്രചരണത്തിൽ നിഷ്പക്ഷരും ചില മാധ്യമങ്ങളും വീണുപോവുകയാണ്. ഇടുക്കിയിലെ കറുത്ത മണ്ണിൻ്റെ മണമുള്ളവനേ ഏലമലക്കാടുകളിലെ അദ്ധ്വാനത്തിൻ്റെ മൂല്യമറിയാൻ കഴിയൂ.

തങ്ങളുടെ മക്കളുടെ ഭാവിയെ ഓർത്ത് ഹൈറേഞ്ചിലെ കൃഷിക്കാർ വലിയ ആശങ്കയിലാണെന്ന് ജില്ലാ നേതൃയോഗം പാസ്സാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.

കുടിയേറ്റ കാലം മുതൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടവരാണ് ഹൈറേഞ്ചിലെ കർഷകർ. മലമ്പനിയോടും മലമ്പാമ്പിനോടും മല്ലിട്ട് അതിജീവനത്തിനായി പോരാടിയവരാണവർ.

കഷ്ടപ്പെട്ടു കൃഷി നടത്തി സംസ്ഥാനത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും സമ്പദ്ഘടനക്കു വലിയ തോതിൽ വിദേശനാണ്യം നേടിക്കൊടുത്ത കർഷകർ രണ്ടു തലമുറകൾക്കിപ്പുറം കുടിയിറക്കലിൻ്റെ ഭീഷണിയിലാണ്. ഇതു സമ്മതിച്ചു കൊടുക്കാൻ കഴിയില്ല.

ഹൈറേഞ്ചിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനുഷ്യത്വത്തോടെ അടിയന്തിര ഇടപെടൽ നടത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സുനു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.

സിബിൻ മറ്റപ്പള്ളി, ടോമി സെബാസ്റ്റ്യൻ, അഫ്സൽ പാമ്പനാർ, കലേഷ് കുമാർ, ജോജി ഇടുക്കി, രതീഷ് ഉടുമ്പുംചോല, രാജേഷ്, ശരത്, രാജൻ മാധവൻ തുടങ്ങിയവർ സംസാരിച്ചു.