‘ബോഗയ്ൻ വില്ല’ യിലെ സ്തുതി ഗാനം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നുവെന്ന പരാതിയുമായി സിറോ മലബാര്‍ സഭ
‘ബോഗയ്ൻ വില്ല’യെന്ന അമല്‍ നീരദിന്റെ പുതിയ സിനിമയിലെ ഗാനം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണെന്ന് പരാതി.
“ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി” എന്ന ഗാനത്തിനെതിരെയാണ് സിറോ മലബാർ സഭ പരാതി നല്‍കിയത്. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ഗാനമെന്ന് സിറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി. ഗാനത്തിനെതിരെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി നല്‍കിയിട്ടുണ്ട്
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പ്രോമോഗാനമാണ് സ്തുതി എന്ന പേരി പുറത്തിറങ്ങിയ ഗാനം. ഗാനരംഗത്തില്‍ കുഞ്ചാക്കോ ബോബനും ജ്യോതിർമയിക്കുമൊപ്പം ഗാനത്തിന് ഈണം നല്‍കിയിട്ടുള്ള സുഷിൻ ശ്യാമുമുണ്ട്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരുടെ സിനിമയിലെ പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സ്തുതി എന്ന ഇപ്പോ പരാതിയുയർന്നിരിക്കുന്ന ഗാനവും യൂട്യൂബില്‍ ട്രെൻഡിങ്ങായിരുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group