play-sharp-fill
 മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! കേരളത്തില്‍ ഈ രണ്ട് ദിവസം മദ്യം ലഭിക്കില്ല: ബിററേജസ് ഷോപ്പുകളിൽ ഇന്നു വൻ തിരക്ക്

 മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! കേരളത്തില്‍ ഈ രണ്ട് ദിവസം മദ്യം ലഭിക്കില്ല: ബിററേജസ് ഷോപ്പുകളിൽ ഇന്നു വൻ തിരക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഈ രണ്ട് ദിവസം ഒരു തുള്ളി മദ്യം ലഭിക്കില്ല! ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളില്‍ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഓക്ടോബർ 1,2 തീയതികളില്‍ അടച്ചിടുന്നത്.

എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണം അവധിയാണ്.

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിക്കും എല്ലാ വര്‍ഷവും മദ്യഷാപ്പുകള്‍ക്ക് അവധി ബാധകമാണ്. അടുപ്പിച്ച്‌ രണ്ട് ദിവസം അവധി ആയതിനാല്‍ തന്നെ ഇന്ന് തിങ്കളാഴ്ച (സെപ്റ്റംബര്‍ 30)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാധ്യതയുമുണ്ട്. ഇതിനനുസരിച്ച്‌ മുന്നൊരുക്കങ്ങള്‍ നടത്തി തിരക്ക് നിയന്ത്രിക്കാൻ പൊലീസ് രംഗത്തിറങ്ങി.

ഓണക്കാലത്തെ മദ്യ വില്‍പ്പനയില്‍ കേരളം ഇത്തവണ റെക്കേർഡ് സൃഷ്ടിച്ചിരുന്നു. 818.21 കോടിയുടെ മദ്യമാണ് ഓണ സീസണില്‍ വില്പന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

നാലാം ദിവസത്തെ കണക്കുകള്‍ കൂടി വന്നപ്പോഴാണ് ഈ വർഷത്തെ മൊത്തം കണക്ക് റെക്കോർഡില്‍ എത്തിയത്. ആദ്യം പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിച്ചത് ഈ വർഷത്തെ ഓണത്തിന്റെ മദ്യ വില്‍പ്പന കുറഞ്ഞു എന്ന രീതിയില്‍ ആയിരുന്നു.

ഉത്രാടം വരെയുള്ള മദ്യ വില്പനയുടെ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ 14 കോടി രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തിനേക്കാള്‍ നാലു കോടി രൂപയുടെ വർദ്ധനയാണ് ഉത്രാടത്തിന് മാത്രം ഈ വർഷം രേഖപ്പെടുത്തിയത്.

124 കോടി രൂപയുടെ വില്പനയാണ് ഉത്രാടം ദിനത്തില്‍ ഇത്തവണ നടന്നത്. ഉത്രാടം കഴിഞ്ഞ് നാലാം ഓണത്തിലെ വിറ്റ് വരവ് കണക്കുകൂടി പുറത്തെത്തിയതോടെ മദ്യ വില്പന റെക്കോർഡില്‍ എത്തുകയായിരുന്നു