play-sharp-fill
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കാർ തടഞ്ഞു യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടിയുടെ സ്വർണം കവർന്ന കേസ്: അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി:സംഘത്തലവൻ ഇൻസ്റ്റഗ്രാം താരം.

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കാർ തടഞ്ഞു യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടിയുടെ സ്വർണം കവർന്ന കേസ്: അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി:സംഘത്തലവൻ ഇൻസ്റ്റഗ്രാം താരം.

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ പീച്ചി കല്ലിടുക്കില്‍ കാർ തടഞ്ഞു യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടിയുടെ സ്വർണം കവർന്ന കേസില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത

തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ് (29), ഷിജോ വർഗീസ് (23), തൃശൂർ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖില്‍ നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്.

ആസൂത്രകൻ റോഷൻ കർണാടകയിലും തമിഴ്നാട്ടിലും സമാനകേസുകളില്‍ പ്രതിയാണ്. 22 കവർച്ചക്കേസുകളില്‍ പ്രതിയാണ് റോഷൻ വർഗീസ്. മറ്റുള്ളവരും ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. ഈ മാസം 25നാണ് കോയമ്പത്തൂരില്‍നിന്നു പണികഴിപ്പിച്ച സ്വർണവുമായിവന്ന വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചു രണ്ടരക്കിലോ സ്വർണം കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലിടുക്കില്‍ മൂന്നു വാഹനങ്ങളില്‍ വന്ന് തടഞ്ഞുനിർത്തി കാറിന്‍റെ ചില്ലുതകർത്ത് കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി ബലമായി വാഹനത്തില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സിദ്ദിഖ്, നിശാന്ത്, നിഖില്‍നാഥ് എന്നിവരെ 27ന് പുലർച്ചെ കുതിരാനില്‍നിന്നു പിടികൂടി. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവല്ലയില്‍നിന്നാണു ഷിജോ വർഗീസ്, റോഷൻ വർഗീസ് എന്നിവരെ പിടികൂടിയത്.

പ്രതികള്‍ വാഹനത്തില്‍ ഉപയോഗിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റ് അന്വേഷണത്തില്‍ വെല്ലുവിളിയായിരുന്നു. സ്ക്വാഡിനും പോലീസിനും കിട്ടിയ രഹസ്യവിവരമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. ടോള്‍ പ്ലാസകള്‍, വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയും പരിശോധിച്ചു.

പ്രതികള്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. കവർച്ചയുടെ പ്രധാന സൂത്രധാരൻ റോഷൻ വർഗീസാണെന്നും കർണാടകയിലും കേരളത്തിലും തമിഴ്നാട്ടിലും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സംഘത്തിന്റെ നേതാവ് ഇൻസ്റ്റഗ്രാം താരം.

സംഘത്തലവൻ തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടിൽ റോഷൻ വർഗീസിന് (29) ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്സുണ്ട്.

റോഷൻ മോഷ്‌ടാവാണെന്ന് ഫോളോവേഴ്സിന് മിക്കവർക്കും അറിയില്ല. പ്ലസ്ടു വരെ പഠിച്ച റോഷന് 22 കേസുകളുണ്ട്. കവർച്ച നടന്ന സമയത്ത് അതുവഴിപോയ സ്വകാര്യ ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് നിർണായകമായത്.

റോഷനെതിരെ തിരുവല്ല, ചങ്ങനാശേരി, ചേർത്തല സ്‌റ്റേഷനുകളിൽ 22 കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതി ഷിജോയ്‌ക്കെതിരെ 9 കേസുകളും, സിദ്ദീഖിനെതിരെ 8 കേസുകളും നിശാന്തിനെതിരെ ഒരു കേസും നിഖിലിനെതിരെ 12 കേസും നിലവിലുണ്ട്. പ്രതികൾ യുവാക്കളിൽ നിന്നു തട്ടിയെടുത്ത കാർ നടത്തറയിൽ നിന്നു നേരത്തെ കണ്ടെടുത്തിരുന്നു.

കോയമ്പത്തൂരിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് സംഘത്തെ അറിയിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു