സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Spread the love

എകരൂല്‍ :  സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രികൻ മരിച്ചു. കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ എകരൂലില്‍ വെച്ചാണ് അപകടം. കരുമല കുനിയില്‍ എന്‍.വി. ബിജുവാണ് (48) മരിച്ചത്.

video
play-sharp-fill

കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയില്‍ വന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവാസിയായിരുന്ന ബിജു താമരശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ്: പരേതനായ ബാലന്‍. മാതാവ്: പരേതയായ ലീല. ഭാര്യ: ഷിജി. മക്കള്‍: ദൃശ്യ, ദിയ. സഹോദരി: ബീന (പട്ടര്‍പാലം).