തീ പടര്‍ത്തി ഒരു ഷങ്കര്‍ സംഭവം; വരവറിയിച്ച് രാംചരണ്‍, ‘ഗെയിം ചേഞ്ചറി’ലെ സോങ് പ്രൊമോ പുറത്ത്
രാം ചരണ്‍ നായകനാകുന്ന ‘ഗെയിം ചേഞ്ചർ’ എന്ന പൊളിറ്റിക്കല്‍ ആക്ഷൻ ചിത്രത്തിലെ പുതിയ ഗാനത്തിൻ്റെ പ്രൊമോ പുറത്തിറങ്ങി.
രാ മച്ചാ മച്ചാ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ പ്രൊമോയാണിത്. ‘ഇന്ത്യൻ 2’ വിന് ശേഷം ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
സെപ്റ്റംബർ 30-ന് ഗാനം പുറത്തിറങ്ങും. ചിത്രത്തില്‍ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ക്രിസ്മസ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത് കാർത്തിക് സുബ്ബരാജാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ് ജെ സൂര്യ, അഞ്ജലി, ജയറാം, നവീൻ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസർ എന്നിവരാണ് മറ്റുവേഷങ്ങളില്‍. സംഗീതസംവിധാനം -എസ് തമൻ, എഡിറ്റർ -ഷമീർ മുഹമ്മദ്, ഛായാഗ്രാഹണം -തിരു. ദില്‍ രാജുവും സിരീഷും ചേർന്നാണ് നിർമാണം.
Third Eye News Live
0