‘എന്ന് സ്വന്തം പുണ്യാളൻ’ ഫസ്റ്റ് ലുക്ക് കന്യാസ്ത്രീ വേഷത്തില്‍ അനശ്വര, പള്ളിലച്ചനായി ബാലു വര്‍ഗീസ്, ഒപ്പം അര്‍ജുൻ അശോകനും

Spread the love

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കോമഡിയും മിസ്റ്ററിയും ഫാന്റസിയും ചേർന്നൊരു സിനിമയാണിത്. മഹേഷ് മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പള്ളിലച്ചനായാണ് ബാലു വർഗീസ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അനശ്വര രാജൻ കന്യാസ്ത്രീ വേഷത്തിലും എത്തുന്നു. സസ്പെൻസ് വിടാത്ത ലുക്കിലാണ് അർജുൻ അശോകൻ എത്തിയിരിക്കുന്നത്. സാംജി എം ആന്റണിയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരില്‍ ഉദ്വേഗവും ആകാംഷയും നിറയ്ക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രഞ്ജി പണിക്കർ, ബൈജു, അല്‍ത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവർ പുണ്യാളനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് എന്ന് സ്വന്തം പുണ്യാളൻ നിർമ്മിക്കുന്നത്.