play-sharp-fill
അമിതാഭ് ബച്ചന്റെ ഫിറ്റ്നസ് രഹസ്യം;ചോറും മധുരപലഹാരങ്ങളും കഴിക്കില്ല, 81ാം വയസിലും ആരോഗ്യവാൻ

അമിതാഭ് ബച്ചന്റെ ഫിറ്റ്നസ് രഹസ്യം;ചോറും മധുരപലഹാരങ്ങളും കഴിക്കില്ല, 81ാം വയസിലും ആരോഗ്യവാൻ

ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. 81ാം വയസിലും തന്റെ ജോലിയില്‍ സജീവമാണ് ബച്ചൻ.

സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം പരസ്യങ്ങളിലും ടെലിവിഷൻ ഷോകളില്‍ അവതാരകനായും ബച്ചൻ എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ ആരോഗ്യത്തന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ബച്ചൻ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൃത്യമായ വ്യായാമവും ഭക്ഷണ രീതിയുമാണ് അമിതാഭിന്റെ ആരോഗ്യത്തിന്റെ രഹസ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തുളസി ഇല കഴിച്ചുകൊണ്ടാണ് ദിവസം ആരംഭക്കുന്നത്. പ്രോട്ടീൻ ഷേക്ക്, ഈന്തപ്പഴം, ബദാം, കരിക്കിൻ വെള്ളം എന്നിവ കുടിക്കാറുണ്ട്. ചില ദിവസങ്ങളില്‍ പ്രഭാതഭക്ഷണമായി നെല്ലിക്ക നീരിനൊപ്പം ഈന്തപ്പഴം ചേർത്ത് കഴിക്കാറുണ്ട്. ഒരു കാലത്ത് ഞാൻ നോണ്‍ വെജിറ്റേറിയനായിരുന്നു. ഇപ്പോള്‍ പൂർണ്ണമായും സസ്യാഹാരത്തിലേക്ക് മാറി.

ഫിറ്റ്നസിനായി ചോറും മറ്റു പലഹാരങ്ങളും കഴിക്കുന്നത് ഞാൻ അവസാനിപ്പിച്ചു. മധുര പലഹാരങ്ങള്‍ ഉപേക്ഷിച്ചാല്‍ നമുക്ക് വണ്ണം നിയന്ത്രിക്കാനാവും. കൂടാതെ, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ക്കായി ദാലും പച്ചക്കറിയും ചപ്പാത്തി തുടങ്ങിയവ കഴിക്കുന്നുണ്ട്.ഡയറ്റ് മാത്രമല്ല വ്യായാമം ചെയ്യാനും യോഗക്കും സമയം കണ്ടെത്താറുണ്ട്. പ്രാണായാമാണ് പ്രധാനം.യോഗ കൂടാതെ,ലൈറ്റ് സ്ട്രെങ്ത്, വെയ്റ്റ് ട്രെയിനിംഗ്, ജോഗിംഗ് തുടങ്ങിയ വ്യായാമങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്’- ബച്ചൻ പറഞ്ഞു.