play-sharp-fill
ഹെല്‍മറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ വാരിയെല്ലും തലയോട്ടിയും പൊട്ടി ; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

ഹെല്‍മറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ വാരിയെല്ലും തലയോട്ടിയും പൊട്ടി ; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

ചേർത്തല: യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേരെ അർത്തുങ്കല്‍ പൊലീസ് അറസ്റ്റു ചെയ്തു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡില്‍ മാരാരിക്കുളം വടക്ക് ജിക്കു ഭവനത്തില്‍ ആദിത്ത് (28), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡില്‍ പാവനാട് കോളനിയില്‍ ദീപുമോൻ (30), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡില്‍ നടുവിലെ വീട് ജോമോൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


ഗുരുതര പരിക്കേറ്റ മാരാരിക്കുളം വടക്കുപഞ്ചായത്ത് പതിനാറാം വാർഡില്‍ പറമ്ബ് കാട് മറ്റം വീട് രാജേഷ് കുമാർ (39) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെല്‍മറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രാജേഷ് കുമാറിന്റെ വാരിയെല്ലുകള്‍ക്കും തലയോട്ടിക്കും പൊട്ടലുണ്ടായി. രാജേഷിനെ ആദിത്ത് സഹായിച്ചതുമായി ബന്ധപ്പെട്ട പ്രതിഫലം നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് അക്രമം നടത്തിയത്. സെപ്റ്റംബർ എട്ടിന് രാത്രി ഒമ്ബതോടെ കണിച്ചുകുളങ്ങരയിലെ കരപ്പുറം ബാറിന് സമീപം വെച്ചാണ് ഇവർ അക്രമം നടത്തിയത്.