തൃശ്ശൂർ തയ്യൂരിൽ കിടക്ക നിർമ്മാണ കമ്പനിയിലേക്ക് ചകിരി നാരുമായി പോയ ലോറിക്ക് തീ പിടിച്ചു; ലോറിക്ക് മുകളിൽ ഉയർന്നു നിന്നിരുന്ന ചകിരിനാര് വൈദ്യുതി കമ്പിയിൽ ഉരസിയാണ് തീപിടുത്തമുണ്ടായത്; കുന്നംകുളം ഫയർഫോഴ്സെത്തി തീയണച്ചു

Spread the love

തൃശ്ശൂർ: തൃശ്ശൂരിൽ വേലൂർ തയ്യൂരിൽ ലോറിക്ക് തീപിടിച്ചു. തയ്യൂരിലെ ഏബല്‍ കിടക്ക നിര്‍മ്മാണ കമ്പനിയിലേക്ക് ചകിരി നാരുമായി വന്ന ലോറിക്കാണ് തീ പിടിച്ചത്.

video
play-sharp-fill

രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ലോറിക്ക് മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

കുന്നംകുളത്ത് നിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. മുമ്പും ഈ കമ്പനിയില്‍ വന്‍ തീപ്പിടുത്തമുണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group