video
play-sharp-fill

ഹെയര്‍സ്റ്റൈലിലെ ‘മിഡില്‍ പാര്‍ട്ട് ഹെയര്‍സ്റ്റൈല്‍ സിൻഡ്രോം ‘ഐശ്വര്യ മുതല്‍  കർദാഷിയാൻ വരെ

ഹെയര്‍സ്റ്റൈലിലെ ‘മിഡില്‍ പാര്‍ട്ട് ഹെയര്‍സ്റ്റൈല്‍ സിൻഡ്രോം ‘ഐശ്വര്യ മുതല്‍ കർദാഷിയാൻ വരെ

Spread the love

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും തലമുടി മധ്യത്തില്‍നിന്ന് വകഞ്ഞെടുത്തുള്ള ഹെയർസ്റ്റൈല്‍ സാധാരണമായിരുന്നു.കുട്ടിക്കാലത്ത് പലപ്പോഴും അമ്മ മുടി കെട്ടിത്തരാറുള്ളതും അങ്ങനെയായിരുന്നു. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഹെയർസ്റ്റൈലുകള്‍ മാറിമറഞ്ഞു. മധ്യത്തില്‍ നിന്ന് വകഞ്ഞെടുത്ത് മുടി കെട്ടുന്നത് പഴങ്കഥയുമായി.

എന്നാലിപ്പോള്‍ ആ സ്റ്റൈല്‍ തിരിച്ചുവന്നിരിക്കുകയാണ്. സെലിബ്രിറ്റികള്‍ മുതല്‍ ഫാഷൻ ഇൻഫ്ളുവൻസർമാരെ ‘മിഡില്‍ പാർട്ട് ഹെയർ സ്റ്റൈലി’ന് പിന്നാലെയാണ്. പലർക്കും ഇതില്ലാതെ പറ്റില്ലെന്നായി. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയ ഈ ‘അഡിക്ഷ’ന് ഒരു പേരും നല്‍കിയിട്ടുണ്ട്. ‘മിഡില്‍ പാർട്ട് ഹെയർസ്റ്റൈല്‍ സിൻഡ്രോം’ എന്നാണത്.

കഴിഞ്ഞ ദിവസം പാരിസ് ഫാഷൻ വീക്കിന്റെ വേദിയില്‍ ചുവടു വെച്ചപ്പോള്‍ ലോകസുന്ദരി ഐശ്വര്യ റായിയും ഇതേ ഹെയർസ്റ്റൈലാണ് പരീക്ഷിച്ചത്. ബോളിവുഡ് താരങ്ങളായ തമന്ന ഭാട്ടിയ, അനന്യ പാണ്ഡെ, കൃതി സനണ്‍, ശ്രദ്ധ കപൂർ എന്നിവരെല്ലാം ഈ ഹെയർസ്റ്റൈലിന്റെ ആരാധകരാണ്. അമേരിക്കൻ ടെലിവിഷൻ താരവും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ കിം കർദാഷിയാൻ വരെ മുടി മധ്യത്തില്‍ നിന്ന് വകഞ്ഞെടുത്ത സ്റ്റൈല്‍ പരീക്ഷിച്ചിരുന്നു. ഫെമിന മാസികയുടെ കവർ ചിത്രമായി വന്നപ്പോള്‍ ശ്രദ്ധ കപൂറും ഈ സ്റ്റൈലില്‍ തന്നെയായിരുന്നു. അവരും മിഡില്‍ പാർട്ട് ഹെയർസ്റ്റൈല്‍ സിൻഡ്രോം എന്ന കെണിയില്‍ അകപ്പെട്ടു എന്നാണ് ഇതിന് താഴെ കമന്റുകള്‍ വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമന്ന ഭാട്ടിയ/ ശ്രദ്ധ കപൂർ/ അനന്യ പാണ്ഡെ | Photo: instagram

എന്നാല്‍ ഈ ഹെയർസ്റ്റൈലിനെ അഭിനന്ദിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. പുരുഷൻമാർക്കും സ്ത്രീകള്‍ക്കും ഒരുപോലെ പരീക്ഷിക്കാൻ കഴിയുന്ന ഹെയർസ്റ്റൈലാണ് ഇതെന്നും നടുവില്‍ നിന്ന് വകഞ്ഞെടുക്കുന്ന മുടി പല രീതിയില്‍ സ്റ്റൈല്‍ ചെയ്യാമെന്നും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നു. സാരി ഉള്‍പ്പെടെയുള്ള ട്രഡീഷണല്‍ വസ്ത്രങ്ങള്‍ക്കൊപ്പവും മോഡേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പവും ഈ ഹെയർസ്റ്റൈല്‍ ചേർന്നുപോകുമെന്നും പോണിടെയ്ല്‍ കെട്ടിയാലും ബണ്‍ രീതിയിലായാലും സാധാരണപോലെ അഴിച്ചിട്ടാലും ഈ സ്റ്റൈല്‍ മനോഹരമായ ലുക്ക് നല്‍കുന്നുവെന്നും ആളുകള്‍ പറയുന്നു. മുഖത്തിന് നല്‍കുന്ന നീണ്ട ലുക്കിനൊപ്പം ക്ലാസിക് ലുക്ക് കൂടി ചേരുന്നതാണ് ഈ ഹെയർസ്റ്റൈലെന്നും അഭിപ്രായമുണ്ട്.