ഡയറ്റില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി കുടവയറൊക്കെ ക്രമേണ മാറ്റാം

Spread the love

ദൈനം ദിന ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ക്ക് ശ്രദ്ധിക്കാൻ പറ്റാതെ പോകുന്നതാണ് നമ്മുടെ ആരോഗ്യം. കോർപറേറ്റ് ജോലികളുടെ ഈ കാലത്ത് കുടവയറു വരുന്നതും വണ്ണം വയ്ക്കുന്നതും സ്വാഭാവികമാണ്.

video
play-sharp-fill

വ്യായാമമാണ് ഇതിനു പ്രതിവിധി എന്ന് അറിയാമെങ്കിലും ഇതിനു വേണ്ടി സമയം ചിലവഴിക്കാൻ പലർക്കും സമയം പോലും കിട്ടാറില്ല എന്നതാണ് വസ്തുത. ശരീരഭാരം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റില്‍ തന്നെയാണ്. രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നതാണു ഏറ്റവും ആദ്യം ചെയ്യണ്ടത്. അത്താഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് , കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ശരീരഭാരംം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴത്തിന് ശേഷം കുടിക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ചെറുചൂടുവെള്ളത്തില്‍ നാരങ്ങ നീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഞ്ചി ചേര്‍ത്ത് ചായ കുടിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. അയമോദക വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും. കലോറി കുറഞ്ഞ ഈ പാനീയം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. രാത്രി അത്താഴത്തിന് ശേഷം അയമോദക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.