ചില്ലറ വില്പനയ്ക്കായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ച എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

Spread the love

പേരൂര്‍ക്കട : എംഡിഎംഎയുമായി യുവാവും യുവതിയും വഞ്ചിയൂര്‍ പോലീസിൻ്റെ പിടിയിൽ. കഠിനംകുളം മണക്കാട്ടില്‍ വീട്ടില്‍ മണികണ്ഠന്‍ (36), തൃശൂര്‍ പരാക്കര അമ്ബലപ്പള്ളി ഹൗസില്‍ ആതിര (19) എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

ബംഗളുരു -കന്യാകുമാരി ട്രെയിനില്‍ പേട്ട സ്റ്റേഷനില്‍ ഇറങ്ങിയശേഷം അമ്ബലത്തുമുക്ക് ഭാഗത്തെ ഇടവഴിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.  രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ആതിര കുമാരപുരം ഭാഗത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു.

അവിടെവച്ചാണ് മണികണ്ഠനുമായി പരിചയപ്പെടുന്നത്. തുടര്‍ന്നാണ് ബംഗളൂരിലെത്തി എംഡിഎംഎയുമായി ട്രെയിനില്‍ വന്നത്. ചില്ലറ വില്‍പ്പനയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഞ്ചിയൂര്‍ സിഐയും ഷാഡോ ടീമും സംയുക്തമായിട്ടാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.