
ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി, മാനസിക സമ്മർദ്ദം എന്നീ കാരണങ്ങള്‍ കൊണ്ടൊക്കെയാണ് പൊതുവെ കണ്ണിനു ചുറ്റും കറുപ്പ് നിറം വരുന്നത്.
ഇതിനു പുറമെ കണ്ണുകള്‍ അമർത്തി തിരുമ്മുന്നതും കണ്ണിനു കറുപ്പ് നിറം വരുവാൻ വഴിയൊരുക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാൻ ഏറ്റവും നല്ലതാണ് പുതിനയില. എന്തൊക്കെയാണ് പുതിനയിലയുടെ ഗുണങ്ങള്‍ എന്നല്ലേ, നോക്കാം.
പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. മാത്രമല്ല പുതിനയിലയുടെ നീരും അല്‍പം നാരങ്ങ നീരും ചേർത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകള്‍ മാറാനും വരണ്ട ചർമം ഇല്ലാതാക്കാനും സഹായിക്കും. മഞ്ഞള്‍ പൊടി, ചെറുപയർ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴെ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉറങ്ങുന്നതിന് മുമ്ബ് കണ്ണിന് താഴെ ആല്‍മണ്ട് ഓയില്‍ പുരട്ടുന്നത് കറുത്ത നിറം മാറാൻ നല്ലതാണ്. ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാൻ ഗുണം ചെയ്യും. ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.
ഇതുമാത്രമല്ല, ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങള്‍ അകറ്റാനും മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നിവ മാറ്റാനും പുതിനയില വളരെ നല്ലതാണ്.



