
സ്പാം കോളുകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി എ ഐ സംവിധാനം അവതരിപ്പിച്ച് എയർടെൽ; ബാങ്കുകൾ, ഇൻഷുറൻസ്, സംരംഭങ്ങൾ എന്നിവയിൽ നിന്ന് നിയമാനുസൃതമായ കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കളിലേക്ക് തടസമില്ലാതെ ലഭിക്കും
സ്പാം കോളുകളിൽനിന്നും സന്ദേശങ്ങളിൽനിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി എഐ സംവിധാനം അവതരിപ്പിച്ച് എയർടെൽ.
എയർടെല്ലിന്റെ ഡാറ്റാ സയന്റിസ്റ്റുകളാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. 100 ദശലക്ഷം സ്പാം കോളുകളും 3 ദശലക്ഷം സന്ദേശങ്ങളും പുതിയ എഐ സംവിധാനം ഫ്ലാഗ് ചെയ്ത് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നു.
ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌ത യുആർഎൽകളുടെ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് ഉപയോഗിച്ചാണ് സ്പാം സന്ദേശങ്ങളെ എയർടെൽ തിരിച്ചറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും ഈ സേവനം ലഭിക്കും. ഇതിനായി മറ്റ് ആപ്പുകളോ ലിങ്കുകളോ ആവശ്യമില്ല. കോൾ ഫ്രീക്വൻസി, ദൈർഘ്യം,പാറ്റേണുകൾ എന്നിവയുൾപ്പെടെയുള്ളവ വിശകലനം ചെയ്താണ് എയർടെൽ എഐ ടൂളിന്റെ അൽഗോരിതം പ്രവർത്തിക്കുന്നത്.
എഐ ടൂൾ എത്തുന്നതോടെ ഉപഭോക്താക്കളെ തട്ടിപ്പുകളിൽ നിന്നും വഞ്ചനകളിൽ നിന്നും സംരക്ഷിക്കാൻ കഴിയുമെന്നാണ് കമ്പനി കരുതുന്നത്.
അതേസമയം ബാങ്കുകൾ, ഇൻഷുറൻസ്, സംരംഭങ്ങൾ എന്നിവയിൽ നിന്ന് നിയമാനുസൃതമായ കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കളിലേക്ക് തടസമില്ലാതെ ലഭിക്കും.