ആളുകളെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വമാണ് മഞ്ജു വാര്യരുടേതെന്ന് പ്രശംസിച്ച്‌ അഭിരാമി

Spread the love

ഓ ണ്‍സ്ക്രീനിലും ഓഫ് സ്ക്രീനിലും പ്രേക്ഷകർക്ക് പ്രിയങ്കരികളായി മാറിയ അധികം നടിമാരില്ല. എന്നാല്‍ അക്കാര്യത്തില്‍ മഞ്ജു വാര്യർ അഭിമാനിക്കാം.എന്നും ജനങ്ങള്‍ പ്രത്യേക മമത മഞ്ജു വാര്യരോട് കാണിച്ചിട്ടുണ്ട്. മലയാളത്തിന്റെ അഭിമാനമായ നടി ഇന്ന് തമിഴകത്തും ശ്രദ്ധ നേടുന്നു. മഞ്ജു ഇതുവരെ ചെയ്ത രണ്ട് തമിഴ് സിനിമകളും സൂപ്പർ ഹിറ്റാണ്. വേട്ടെയാനാണ് നടിയുടെ പുതിയ തമിഴ് ചിത്രം. രജിനികാന്താണ് ചിത്രത്തിലെ നായകൻ.

നടി അഭിരാമിയും വേട്ടെയാനില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യർക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് അഭിരാമി. ആളുകളെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വമാണ് മഞ്ജു വാര്യരുടേതെന്ന് അഭിരാമി പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

എടുത്ത് പറയേണ്ടത് ഓഡിയോ ലോഞ്ചില്‍ അവർ സംസാരിച്ച രീതിയാണ്. അത്രയും ഗ്രേസുള്ള സ്ത്രീയാണ്. എങ്ങനെയാണ് ഇത്രയും ഗ്രേസ് ഒരു സ്ത്രീക്കുണ്ടാകുന്നത്. എല്ലാ പെണ്‍കുട്ടികളും റോള്‍ മോഡലാക്കേണ്ട ഗുണങ്ങളെല്ലാം അവരിലുണ്ട്. അങ്ങനെയുള്ള സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ടാകുമ്ബോള്‍ അവരെ കണ്ട് അവരെ പോലെയാകണമെന്ന ആഗ്രഹം നമുക്ക് വരും. അങ്ങനെയുള്ള സ്ത്രീയാണവർ. ഓണ്‍ സ്ക്രീനില്‍ മാത്രമല്ല. ഓഫ് സ്ക്രീനിലും. തമാശ പറഞ്ഞ് കളിച്ച്‌ ചിരിച്ചിരിക്കും. പക്ഷെ വർക്കില്‍ വളരെ ഡെഡിക്കേറ്റാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാനവരെ പരിചയപ്പെടുമ്ബോള്‍ എനിക്ക് 16 വയസേയുണ്ടാവൂ. അവർക്കന്ന് 23-24 വയസുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുന്നു. അപ്പോള്‍ പോലും അവർ ഒരു റൂമിലേക്ക് വരുമ്ബോള്‍ എനർജി മാറും. അതിന് കഴിയുന്ന വളരെ കുറച്ച്‌ പേരേയുള്ളൂ. സിനിമാ രംഗത്തേക്ക് അവർ തിരിച്ച്‌ വന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.

ഇങ്ങനെയുള്ളവർ തിരിച്ച്‌ വരുമ്ബോള്‍ ഇവർക്ക് വേണ്ടി റോളുകള്‍ എഴുതണമെന്ന് എഴുത്തുകാർക്കും സംവിധായകർക്കും തോന്നും. അവർ നിലനില്‍ക്കുന്നത് കൊണ്ട് സിനിമ മെച്ചപ്പെടുന്നു. അവർക്ക് പറ്റിയ കഥാപാത്രങ്ങളുണ്ടെങ്കില്‍ അവർക്കരികില്‍ കൊണ്ട് പോകാൻ പറ്റൂ. അതിനാല്‍ നല്ല കഥാപാത്രങ്ങള്‍ എഴുതപ്പെടുമെന്നും അഭിരാമി ചൂണ്ടിക്കാട്ടി.

അഭിരാമിയെക്കൂടാതെ ഫഹദ് ഫാസില്‍, റാണ ദഗബുതി, ദുഷാര വിജയൻ, ഋതിക സിംങ് തുടങ്ങിയ വലിയ താര നിര വേട്ടെയാനില്‍ അണിനിരക്കുന്നുണ്ട്. ഒക്ടോബർ പത്തിന് സിനിമ റിലീസ് ചെയ്യും. ചിത്രത്തില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നും മാസ് മസാല രജിനികാന്ത് ചിത്രം മാത്രമല്ല വേട്ടെയാനെന്നും അഭിരാമി പറയുന്നു.

‌മഞ്ജു വാര്യരെ പോലെ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് അഭിരാമിയും സിനിമാ രംഗം വിട്ട് വിദേശത്തേക്ക് പോയത്. വർഷങ്ങള്‍ക്ക് ശേഷം തിരിച്ച്‌ വരവ് നടത്തിയ നടി ഇന്ന് സിനിമാ രംഗത്ത് സജീവമാണ്. അടുത്തിടെ റിലീസ് ചെയ്ത മഹാരാജ എന്ന തമിഴ് ചിത്രത്തില്‍ മികച്ച വേഷം അഭിരാമിക്ക് ലഭിച്ചു. വിജയ് സേതുപതി നായകനായ സിനിമ മികച്ച വിജയം നേടി. മലയാളത്തില്‍ ഗരുഡൻ എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ പ്രേക്ഷകർ കണ്ടത്.