
ഒറിഗോൺ: ഒറിഗോണിലെ ആർച്ച് കേപ്പിലെ ഹഗ് പോയിൻ്റ് സ്റ്റേറ്റ് പാർക്കില്‍ കടല്‍ തീരത്ത് വന്നടിഞ്ഞ ഭീമാകാരമായ ശവശരീരം കണ്ട് ആശ്ചര്യപ്പെട്ട് ജനങ്ങള്‍.
6.9 അടി നീളമുണ്ടായിരുന്നു അതിന്. പലർക്കും ഇത് എന്ത് ജീവിയാണെന്ന് അറിയില്ലായിരുന്നു. മിക്കവരുടെയും മനസ്സിലൂടെ കടന്നുപോയത് അന്യഗ്രഹ ജീവികളുടെ രൂപമാണ്. എന്നാല്‍
ഭീമാകാരമായ സണ്‍ഫിഷിന്റെ മൃതദേഹമാണ് കരയ്‌ക്ക് അടിഞ്ഞത്. മോള് എന്നും ഈ മത്സ്യം അറിയപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീ സൈഡ് അക്വേറിയമാണ് കരയ്‌ക്കടിഞ്ഞ സണ്‍ഫിഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജൂണ്‍ മുതല്‍ ഇതിനോടകം ക്ലാറ്റ്‌സോപ്പ് കൗണ്ടിയില്‍ കരയ്‌ക്കടിയുന്ന മൂന്നാമത്തെ
സണ്‍ഫിഷാണിത്. ഇതിനു മുൻപ് കണ്ടെത്തിയ സണ്‍ ഫിഷുകള്‍ക്ക് 7 അടി ആയിരുന്നു നീളം. ഇതുവരെ ഇവിടെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ സണ്‍ ഫിഷാണ് ഇപ്പോള്‍ കരയ്‌ക്ക് അടിഞ്ഞിരിക്കുന്നത്.
10 അടി വരെ സണ്‍ ഫിഷുകള്‍ക്ക് നീളം വയ്‌ക്കും. പ്രധാനമായും കടല്‍ജെല്ലികളാണ് ഇവയുടെ ഭക്ഷണം.വലിയ പെക്റ്റോറല്‍ ചിറകുകള്‍, വാല്‍ ചിറകുകള്‍, മുതുകുമുള്ള് എന്നിവ
പ്രായപൂർത്തിയായ സണ്‍ ഫിഷുകളുടെ പ്രത്യേകതകളാണ്. കടല്‍ സിംഹവും കൊലയാളി തിമിംഗിലവും സ്രാവുകളുമെല്ലാം ഈ മത്സ്യത്തെ വേട്ടയാടുന്നു.