സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ കാറിൽ വച്ച് പീഡിപ്പിപ്പു; പോക്സോ കേസിൽ ഗ്രേഡ് എസ്.ഐ പിടിയിൽ; സംഭവം പുറത്തറിഞ്ഞത് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്ന്

Spread the love

തൃശൂർ: സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ എസ്.ഐയെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരള പോലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്.

video
play-sharp-fill

രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് പോക്സോ കേസിൽ എസ്.ഐയെ കസ്റ്റഡിയിലെടുത്തത്.

അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പോലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂർ റൂറൽ വനിതാ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ മൊഴി രേഖപ്പെടുത്തും. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. പോക്സോ നിയമ പ്രകാരമാണ് എസ്.ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.