video
play-sharp-fill

എസി കോച്ചിൽ സീറ്റിനടിയിൽ വച്ച ബാ​ഗ്, ഉറങ്ങി ഉണർന്നപ്പോൾ കള്ളൻ കൊണ്ടുപോയി ; കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മധ്യവയസ്‌ക്കനായി അന്വേഷണം ആരംഭിച്ച് പൊലീസ്

എസി കോച്ചിൽ സീറ്റിനടിയിൽ വച്ച ബാ​ഗ്, ഉറങ്ങി ഉണർന്നപ്പോൾ കള്ളൻ കൊണ്ടുപോയി ; കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മധ്യവയസ്‌ക്കനായി അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊച്ചുവേളി – ഹംസഫര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി മോഷണത്തിനിരയായി. ലാപ്‌ടോപ് ഉള്‍പ്പെടെയുണ്ടായിരുന്ന ബാഗാണ് ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ മോഷണം പോയത്.

ഞായറാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ബാഗ് ട്രെയിനില്‍ നിന്ന് മോഷണം പോയത്. മോഷ്ടിച്ച ബാഗുമായി മധ്യവയസ്‌കന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലൂടെ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ പൊലീസിന് കിട്ടി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഗുമായി മധ്യവയസ്‌കന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എ സി കോച്ചില്‍ വരികയായിരുന്നു യുവതി. സീറ്റിന് അടിയിലായിരുന്നു ബാഗ് വച്ചിരുന്നത്. രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പഴാണ് ബാഗ് നഷ്ടമായ കാര്യമറിയുന്നത്. തുടര്‍ന്ന് തമ്ബാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയത്. മോഷണം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല. എ സി കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ എടുത്താണ് ഈ ഘട്ടത്തില്‍ അന്വേഷണം നടത്തുന്നത്.