
കോട്ടയം: വൈദ്യുതി ചാർജ് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നതിന് നാളെ ആംആദ്മി പാർട്ടി ഏകദിന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കോട്ടയംവൈഎംസിഎ ഹാളിലാണ് ക്യാമ്പ് ..
വൈദ്യുതി നിരക്ക് സംബന്ധമായ പരാതികൾ സ്വീകരിക്കും. വൈദ്യുതി വർധിപ്പിക്കാൻ കെഎസ്ഇബി നൽകിയ പ്രൊപ്പോസൽ തള്ളിക്കളയണമെന്നും കേരളത്തിലെ ജനങ്ങൾക്ക് അർഹിക്കുന്ന വൈദ്യുതി സൗജന്യമായി നൽകണമെന്ന് തിരുവനന്തപുരത്തു നടന്ന
ഇലക്ടറിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ സിറ്റിങ്ങിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി ഹാജരായി സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീ വിനോദ് മാത്യു വിൽസൺ പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. അത് കൂടാതെ കേരളാ ഹൈ കോടതി യിലും കരസ് ഫയൽ ചെയ്തിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്ടറിസിറ്റി ബോർഡിനെ കാര്യക്ഷമമാക്കുക. ദുർച്ചെലവുകൾ കുറയ്ക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്, വൈദ്യുതി നിരക്ക് വർധിപ്പിക്കുയല്ല എന്നു ഇലക്ട്ടറിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ. കെഎസ് ഇ ബി യുടെ വൈദ്യുതി നിരക്ക് കൂട്ടാനുള്ള ആവശ്യത്തെ എതിർത്ത് കൊണ്ട് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
മുൻപ് ഇലക്ടറിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് നൽകിയിട്ടും വൈദ്യുത ബിൽ കുടിശ്ശിക പിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഇതുവരെയും വൈദ്യുത ബോർഡിൻറെ ഭാഗത്തു നിന്നും കാര്യക്ഷമത ഉളള നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
ഓഡിറ്റ് ചെയ്യുവാൻ പൊതുമേഖല സ്ഥാപനങ്ങൾ ചെയ്യേണ്ട നടപടിക്രമങ്ങൾ ഒന്നും കെഎസ്ഇബി പാലിച്ചിട്ടില്ല.
കേരളത്തിലെ കെഎസ്ഇബിയിലെ തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് ഐ ഐ എം കോഴിക്കോട് കെഎസ്ഇബിക്ക് വേണ്ടി നടത്തിയ പഠന റിപ്പോർട്ടുകൾ നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻറ് തോമസ് ആനിത്തോട്ടം, കാപ്പിൽ തുളസിദാസ്, ഡോ. സെലിൻ ഫിലിപ്പ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
(